ഞാനൊരു കട്ട ലാലേട്ടൻ ഫാൻ, അഭിനയത്തിൽ വന്നതിനു ശേഷം ആരാധന തോന്നിയത് മമ്മൂക്കയോട്, വിജയ് യേശുദാസ്

0
8

ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസും പിന്നണി ഗാനരംഗത്തു ശ്രദ്ധേയനായ ഒരാളാണ്. തെന്നിന്ത്യയിലെ എല്ലാം ഭാഷയിലും പാടിയ ഒരാളാണ് വിജയ് യേശുദാസ്. മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് താരം. മാരി പോലെയുള്ള സിനിമകളിൽ പ്രധാന വേഷത്തിലാണ് താരം എത്തിയത്. ഇരുപതു വർഷം നീണ്ട സിനിമ ജീവിതമാണ് വിജയ് യേശുദാസിനു ഉള്ളത്. മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിലൂടെ ആണ് വിജയ് യേശുദാസ് സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.

അടുത്തിടെ വിജയ് യേശുദാസ് വനിതാ എന്ന മാഗസിന് നൽകിയ അഭിമുഖം ശ്രദ്ധേയമായായിരുന്നു. തന്റെ വ്യക്തി ജീവിതത്തിന്റെയും കലാ ജീവിതത്തിന്റെയും ആരും അറിയാത്ത കാര്യങ്ങൾ വിജയ് ആ അഭിമുഖത്തിൽ പറയുകയുണ്ടായി. താൻ കുട്ടികാലം മുതൽ ഒരു കടുത്ത മോഹൻലാൽ ആരാധകനാണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. വീട്ടിൽ താൻ മോഹൻലാൽ ഫാൻ ആണെന്നും ചേട്ടൻ മമ്മൂട്ടി ഫാൻ ആണെന്നുമാണ് വിജയ് പറയുന്നത്.

ഞാൻ പണ്ട്തൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടന് ഫാനു ,എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷെ അഭിനയരംഗത്തേയ്ക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്ന ഒരാൾ എന്ന് പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാത്തിലുമുള്ള ശ്രദ്ധ ഞാൻ ഫോളേ ചെയ്യുന്ന ഒരു കാര്യമാണ്- വിജയ് യേശുദാസ് പറയുന്നു. ചില കഥാപാത്രം മമ്മൂക്ക ചെയ്താല ശരിയാകുകയുളളൂ, ചിലത് ലാലേട്ടന് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ ജനറേഷനിൽ രണ്ട് പേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കു കഥാപാത്രമാകാനുളള അവരുടെകഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു