ഒരു മുട്ടവാങ്ങാനിറങ്ങിയതാ !!ആ സംഭവത്തെ കുറിച്ചു വിജയ് ബാബു പറയുന്നുനടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പ്രേക്ഷകർക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ഒരാളാണ് വിജയ് ബാബു. കോവിഡ് കാലമായത് കൊണ്ട് തന്നെ മറ്റു സിനിമാക്കാരെ പോലെ സ്വസ്ഥം ഗൃഹഭരണം എന്ന രീതിയിൽ വീട്ടിൽ തന്നെയാണ് വിജയ് ബാബുവും ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് അദ്ദേഹം. തന്റെ വിശേഷങ്ങളും മറ്റും അദ്ദേഹം ആരാധകരോട് സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്.അടുത്തിടെ അദ്ദേഹം പങ്കു വച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ്‌ വളരെ വൈറലാണ്.

ഒരു ദിവസം മുട്ട വാങ്ങാൻ പോയതാ എന്ന ക്യാപ്‌ഷനോടെ ആണ് അദ്ദേഹം ഒരു ചിത്രം പങ്കു വച്ചിരിക്കുന്നത്. വിജയ് ബാബുവിന് കടക്കാരൻ പൊതിഞ്ഞു കൊടുത്ത പേപ്പറിന്റെ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. പേപ്പറിലാകട്ടെ വിജയ് ബാബുവിനെ കുറിച്ചുള്ള ഒരു ഫീച്ചറും. നിരവധി കമന്റ്കളാണ് വിജയ് ബാബുവിന്റെ ഈ പോസ്റ്റിനു ലഭിക്കുന്നത്.

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഇടം നേടിയ ഒരാളാണ് വിജയ് ബാബു. തന്റെ ചിത്രം സൂഫിയും സുജാതയും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റീലീസ് ചെയ്യും എന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്ന് തിയേറ്റർ ഓണർമാരുടെ സംഘടന അദ്ദേഹത്തിന് എതിരെ രംഗത്ത് വന്നിരുന്നു.

Comments are closed.