തമിഴ് സൂപ്പർ താരം ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ.കടലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷൻ പരിധിയിലെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് വിജയ്യെ അറസ്റ്റ് ചെയ്തത്. മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഷൂട്ടിനിടെ ആണ് വിജയ് അറസ്റ്റിലാകുന്നത്. നോട്ടീസ് നൽകിയതിന് ശേഷമാണു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിജയ് ആദായ നികുതി ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചു. വിജയ് നായകനായ ബീഗിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ എ ജി എസ് ഗ്രുപ്പിന്റെ ഓഫീസിൽ റൈഡ് നടന്ന ശേഷം പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ആദായ നികുതി ഉദ്യോഗസ്ഥർ വിജയ്യുടെ അടുത്ത് എത്തുകയായിരുന്നു.
വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും ആദായ നികുതി ഉദ്യോഗസ്ഥർ ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു. ആ ചിത്രം നിർമ്മിച്ചതും എ ജി എസ് ഗ്രൂപ്പ് ആണ്. വിജയയെ ചോദ്യംചെയ്ത സാഹചര്യത്തിൽ നിർത്തിവെച്ച മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നാളെ പുനരാരംഭിക്കും.