മരട് 365 എന്ന പേരിൽ സമകാലിന സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച കണ്ണൻ താമരക്കുളം ചിത്രം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടുത്തിടെ വിധി എന്ന് പേരൂ മാറ്റിയിരുന്നു.എബ്രഹാം മാത്യു, സുദര്ശനന് കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്.ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
അടുത്തകാലത്ത് പത്രമാധ്യമങ്ങളിലും ടി വി യിലുമെല്ലാം നിറഞ്ഞു നിന്ന ഫ്ലാറ്റ് വിവാദം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നിട്ടുണ്ട്.ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന ചിത്രം ഭൂമാഫിയകള്‍ക്കെതിരെയുള്ള ഒരു സിനിമ എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ചിത്രത്തിന്റെ പേര് മാറ്റിയത്.
അനൂപ് മേനോനൊപ്പം ധര്മ്മജന് ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന് ഷെരീഫ്, മനോജ് കെ ജയന്, ബൈജു സന്തോഷ്, സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.