വിഡ്ഢികളുടെ മാഷ് സിനിമയാകുന്നു

0
181

ബാംഗ്ലൂർ മലയാളിയായ വ്യവസായ സംരഭകൻ ദിലീപ് മോഹൻ എഴുതി , ശ്രീ കൃഷ്ണ പൂജപ്പുര ആമുഖം എഴുതി , ശ്രീ മഞ്ജു വാര്യർ പ്രകാശനം ചെയ്ത വിഡ്ഡികളുടെ മാഷ് എന്ന പുസ്തകം സിനിമയാകുന്നു.

ജനുവരി അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന് കെ എസ് ചിത്ര , ബിജിബാൽ , റഫീഖ് അഹമ്മദ് സംഗീതത്തിൽ മനോഹരമായ ഒരു ഗാനം ” തിരമാലയാണ് നീ ” പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ അനീഷ് VA യുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ചലി നായർ , ശാരി എന്നിവരെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്നു. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല , മണികണ്ഠൻ പട്ടാമ്പി ( മറിമായം) , സുനിൽ സുഗത , നിർമ്മൽ പാലാഴി , രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി. ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു ,
ശ്യാം കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

അധ്യാപകനും വിദ്ധ്യാർത്ഥികളും തമ്മിലുള്ള കൂടിക്കാഴ്ചകളും സൗഹൃദങ്ങളിലെ ആഴങ്ങളും പങ്കുവെക്കുന്ന ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നത് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ ഹൗസായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ്.