പുത്തൻ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ

0
265

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സാധിക ബോൾഡ് ആയ വേഷങ്ങളിൽ എത്താൻ മടി കാണിക്കാത്ത ഒരാളാണ് സാധിക. അതിന്റെ പേരില്‍ സാധികക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ഇതിനെല്ലാം താരം ശക്തമായ ഭാഷയില്‍ തന്നെ മറുപടിയും നല്‍കാറുണ്ട്.

നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും മിനിസ്ക്രീൻ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് സാധിക. അതെ കാരണത്താൽ എന്ന അവാർഡ് നേടിയ ഷോർട്ട് ഫിലിമിന്റെ ഭാഗമായതോടെയാണ് സാധിക കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും സാധിക അരങ്ങേറ്റം കുറിച്ചെങ്കിലും സാധിക ശ്രദ്ധ നേടുന്നത് പട്ടുസാരി എന്ന സീരിയലിലൂടെയാണ്

ഒരു സിനിമ കുടുംബത്തിൽ നിന്നാണ് സാധിക വരുന്നത്. സാധികയുടെ അച്ഛൻ വേണുഗോപാൽ പ്രശസ്തസംവിധായകനായ കെ എസ് സേതുമാധവന്റെ അസോസിയേറ്റ് ആയിരുന്നു. അമ്മയും ഒരു സിനിമ നടി ആയിരുന്നു. ഹ്രസ്വചിത്രങ്ങളിലൂടെയും മോഡലിങിലൂടെയും ആണ് സാധിക ശ്രദ്ധേയയാകുന്നത്. സാധികയുടെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്