എന്തോ പണയും!! സൗബിൻ മഞ്ജു ടീമിന്റെ വെള്ളരിപട്ടണം ടീസർ!!

0
333

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ടീമിന്റെ പുതിയ ചിത്രമാണ് വെള്ളരിപട്ടണം.നർമത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നർമ്മ നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്ത് വന്നിരുന്നു. ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

സലിംകുമാർ, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാലാ പാർവതി, വീണാ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. അലക്സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടർമാർ. പി.ആർ.ഒ. എ.എസ്.ദിനേശ്. ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.