വെള്ളേപ്പത്തിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

0
167

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന പ്രവീൺ പൂക്കാടൻ ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം. പതിനെട്ടാം പടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫും ഒന്നിക്കുന്ന ചിത്രം അവസാന വട്ട പ്രവർത്തനങ്ങളിലാണ്. സിനിമ മാർകെറ്റിങ് രംഗത്ത് ഏറെ കാലമായി സജീവമായ ഒരാളാണ് പ്രവീൺ പൂക്കാടൻ. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് വെള്ളെപ്പം ഒരുങ്ങുന്നത്

ഷൈൻ ടോം ചാക്കോ,റോമാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന റോമയുടെ ഏറെ നാളുകൾക്ക് ശേഷമുള്ള മടങ്ങി വരവാണ് വെള്ളേപ്പം. ബാറോക് ഫിലിംസിന്റെ ബാനറില്‍ ജീന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റ ഛായാഗ്രഹണം ശിഹാബ് ഓങ്ങലൂർ ആണ്. ജീവൻ ലാൽ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്

വെള്ളേപ്പത്തിന്റെ കാര്യത്തിൽ പ്രശസ്തിയാര്ജിച്ച തൃശ്ശൂർ വെള്ളെപ്പാങ്ങാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ഇതൾ വിരിയുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വന്നിട്ടുണ്ട് ഇപ്പോൾ. ആണ് നല്ല നാളിനി തുടരുമോ എന്ന് തുടങ്ങുന്നു ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്നാണ്. എറിക് ജോൺസൻ ആണ് സംഗീത സംവിധാനം