ആശുപത്രിയുടെ ഫ്ലോർ നക്കികുടിച്ചു, ഒർജിനൽ കക്കൂസ് കഴുകി അണിയറക്കാരെ ഞെട്ടിച്ച ജയസൂര്യ

0
2

ക്യാപ്റ്റൻ എന്ന സിനിമ സംവിധാനം ചെയ്ത പ്രജീഷ് സെൻ ഒരുക്കുന്ന പുതിയ ചിത്രമാണ് വെള്ളം. തന്റെ രണ്ടാം ചിത്രത്തിൽ എത്തുമ്പോഴും ജയസൂര്യ തന്നെയാണ് പ്രജീഷ് സെൻ ചിത്രത്തിൽ നായകനാകുന്നത്. മികച്ച നിരൂപക പ്രശംസ നേടിയ ആദ്യ ചിത്രം ക്യാപ്റ്റനിലെ ജയസൂര്യയുടെ നായക കഥാപാത്രവും ഏറെ കൈയടി നേടിയിരുന്നു. ചില യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ആണ് വെള്ളം ഒരുങ്ങുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും വെള്ളത്തിലേത് എന്നാണ് സംവിധായകൻ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി ജയസൂര്യ ഏറെ കഷ്ടപെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ചെയ്യുന്ന കഥാപാത്രത്തോട് നൂറു ശതമാനവും നീതി പുലർത്തണം എന്ന് വാശിയുള്ള നടനാണ് ജയസൂര്യ എന്നും അത് കൊണ്ട് തന്നെ അതിനു വേണ്ടി അദ്ദേഹം ഏത് അറ്റം വരെ വേണമെങ്കിലും പോകാൻ തയാറാണ് എന്നാണ് പ്രജീഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്

ചിത്രത്തിൽ ഒരു ആശുപത്രിയിൽ വച്ചു തറയിൽ വീഴുന്ന സ്പിരിറ്റ് കഥാപാത്രം നക്കി കുടിക്കുന്ന രംഗം ഉണ്ടായിരുന്നു എന്നും അതിനു വേണ്ടി ഫ്ലോർ സെറ്റ് ഇടാം എന്ന് തങ്ങൾ പറഞ്ഞെങ്കിലും അതിനു സമ്മതിക്കാതെ യഥാർത്ഥ ആശുപത്രിയിൽ വച്ചു തന്നെ ആ രംഗം ഷൂട്ട് ചെയ്യുവാനായി ജയസൂര്യ ആവശ്യപ്പെടുകയായിരുന്നു എന്ന് പ്രജീഷ് പറയുന്നു, അത്തരത്തിൽ ഒരുപാട് തവണ ജയസൂര്യ ഞെട്ടിച്ചെന്നു പ്രജീഷ് പറയുന്നു. ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം പോലീസ് ക്യാമ്പിലെ ടോയ്ലറ്റ് കഴുകുന്ന രംഗം ഉണ്ടായിരുന്നു എന്നും അന്നും അത് സെറ്റ് ഇടാൻ ജയസൂര്യ തയാറായില്ലെന്നും ഊർജിനക് പോലീസ് ക്യാമ്പിലെ ടോയ്‌ലറ്റിലാണ് ആ രംഗം ചിത്രീകരിച്ചതെന്നും പ്രജീഷ് കൂട്ടിച്ചേർത്തു