ജയസൂര്യയുടെ വെള്ളം എങ്ങനുണ്ട്? റിവ്യൂ വായിക്കാം

0
4

318 ദിവസത്തിന് ശേഷമുള്ള ആദ്യ മലയാള സിനിമ. കോവിഡ് അതിജീവന കാലം കഴിഞ്ഞെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും എങ്ങോ ഒരു പ്രതീക്ഷ ബാക്കി വച്ചു കാര്യങ്ങളും ജീവിതങ്ങളും പഴയ അവസ്ഥയിൽ എത്താൻ തുടങ്ങിയിരിക്കുന്നു. തിയേറ്ററുകളിലേക്ക് സിനിമ തിരികെ എത്തുമ്പോൾ,മടങ്ങിവരവിലെ ആദ്യ സിനിമക്ക് എന്ത് മാറ്റം കൊണ്ട് വരാൻ കഴിയും എന്നുള്ളതാണ് ചോദ്യം

ആദ്യ സിനിമയായ ക്യാപ്റ്റനീലുടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച ഒരു സംവിധായകനാണ് പ്രജീഷ് സെൻ. വി പി സത്യന്റെ ജീവിതത്തിലെ വൈകാരിക തലം പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രജീഷിന്റെ സംവിധാനമികവിന് കഴിഞ്ഞു. വെള്ളത്തിലേക്ക് എത്തുമ്പോഴും പ്രധാന കഥാപാത്രങ്ങളുടെ വൈകാരികമായ പ്രതലത്തിലൂന്നിയ ആഖ്യാനമാണ് പ്രജീഷ് കൊണ്ട് വന്നിരിക്കുന്നത്. വെള്ളത്തിന്റെ ട്രീറ്റ്മെന്റ് ആ രീതിയിലേക്ക് മാറ്റുമ്പോഴും അതി വൈകാരികമാകാതെ ഒരു കൊമേർഷ്യൽ സിനിമയുടെ എലമെന്റ് പ്രജീഷ് കാത്തുസൂക്ഷിച്ചിട്ടുണ്ട്

ടൈറ്റിൽ തൊട്ട് മുരളിയുടെ പെരുമാറ്റവും രീതിയും പ്രേക്ഷകന്റെ മനസ്സിൽ വരച്ചിടാൻ തിരക്കഥാകൃത് കൂടെയായ പ്രജീഷിനായി. കുടിയന്റെ കഥാപാത്രം ഇതാദ്യമായി ഒന്നുമാകില്ല സിനിമയിൽ വരുന്നത്. എന്നാൽ ഇത്രമേൽ പ്രകടന ഭദ്രമായ അത്തരത്തിലൊരു വേഷം മലയാളത്തിൽ വന്നിട്ടില്ല എന്ന് വേണം പറയാൻ. നൂറിൽ നൂറു കൊടുക്കേണ്ടത് ജയസൂര്യക്കാണ്. മുരളിയെ അത്ര ജനുവിൻ ആയി അയാൾ പകർന്നാടിയിട്ടുണ്ട്. മുരളിയുടെ ഇമോഷണൽ ഖൊഷ്യന്റ പ്രേക്ഷകർക്ക് പകർന്നു കൊടുക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്നത് സത്യമായിരിക്കെ ജയസൂര്യ അനായാസമായി അത് മറികടന്നു

പ്രേക്ഷകന് വിചാരിക്കുന്ന ട്രാജക്ടറിയിൽ നിന്നും ഏറെ വ്യത്യസ്തമായി ആണ് വെള്ളം ഒഴിക്കുന്നത്. ഒരുപക്ഷെ ആ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഒന്നും ആരും പ്രതീക്ഷിക്കുന്നത് പോലുമാകില്ല. ചിത്രത്തിൽ അമ്പരപ്പിച്ചത് സംയുക്ത മേനോനാണ്, സുജാതയെന്ന വീട്ടമ്മയുടെ വേഷം അതി മനോഹരമായി ആണ് സംയുക്ത പകർന്നാടിയത്.എന്നത്തേയും പോലെ സിദ്ദിഖും മികച്ചു നിന്നു

ട്രാജിക്ക് ആയി മാറ്റാൻ കഴിയാവുന്ന മുരളിയുടെ ജീവിതത്തിന്റെ പോസറ്റീവ് വശം ആണ് പ്രേക്ഷകനോട് പ്രജീഷ് കൺവെ ചെയ്യുന്നത്. അതിനു സിനിമാറ്റിക് ലിബർട്ടി എടുക്കുണ്ടെങ്കിൽ പോലും ചുണ്ടിൽ ഒരു ചിരിയോ സന്തോഷമോ ആയി പ്രേക്ഷകന് തിയേറ്ററിൽ നിന്നിറങ്ങി വരാം. നെടുങ്കൻ ഡയലോഗുകളോ നീളൻ വെര്ബൽ കമ്മ്യൂണിക്കേഷനോ ഇല്ലാതെ മുരളിയെ അതി ഗംഭീരമാക്കിയ ജയസൂര്യ തന്നെയാണ് വെള്ളത്തിന്റെ നട്ടെല്ല്. 318 ദിവസങ്ങൾക്കു ശേഷമുള്ള ആദ്യ സിനിമ, അത് നല്ലൊരു അനുഭവം തന്നെയാണ് പകർന്നത്