ജയസൂര്യക്ക് ഭയങ്കര ജാഡയാണ് !! അപ്പോൾ നിങ്ങൾ ഡ്യുപ് ആയിരുന്നല്ലേ, അന്ന് സെറ്റിൽ സംഭവിച്ചത്

0
3

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ വെള്ളം ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. ഏകദേശം ഒരു വർഷത്തിന് ശേഷമാണു ഒരു മലയാള സിനിമ തീയേറ്ററുകളിൽ എത്തുന്നത്. പ്രജീഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാപ്റ്റൻ എന്ന ആദ്യ സിനിമയിലൂടെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുത്ത സംവിധായകനാണ് പ്രജീഷ് സെൻ. രണ്ടാം സിനിമയിലും പ്രജീഷ് ജയസൂര്യയോട് ഒപ്പം ഒന്നിക്കുകയാണ്

ഒരു മുഴുകുടിയനായ കഥാപാത്രത്തെ ആണ് ജയസൂര്യ വെള്ളത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടെ തന്നെ മദ്യപന്റെ ചേഷ്ടകളോടും രീതികളോടും ഒപ്പം തന്നെയാണ് ജയസൂര്യ പെരുമാറിയിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാൻ വന്നവർ താരത്തിന്റെ രീതികൾ കണ്ടു ശെരിക്കും ഒരു മദ്യപാനിയാണ് അദ്ദേഹം എന്ന് വിചാരിച്ചിരുന്നതായി ഒരു അഭിമുഖത്തിൽ ജയസൂര്യ പറയുന്നു. മനീഷ് നാരായണനു നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ രസകരമായ ആ സംഭവങ്ങളെ കുറിച്ചു ജയസൂര്യ പറഞ്ഞത്

“ലൊക്കേഷനിൽ ഒരാൾ മദ്യപിച്ചു കൊണ്ട് ഒരാൾ വന്നു. ഞാൻ അയാളോട് പറഞ്ഞു ” നിങ്ങൾ എന്തിനാ ഒറ്റക്ക് കഴിക്കുന്നത്, വാ നമ്മുക്ക് ഒരുമിച്ചു കഴിക്കാം “. അയാളെയും വിളിച്ചു കൊണ്ട് ഞാൻ മറ്റൊരു സ്ഥലത്തേക്ക് പോയി. ഞാൻ ദേഹത്തൊക്കെ മദ്യം ഒഴിച്ചിരുന്നത് കൊണ്ട് അതിന്റെ മണം എനിക്ക് നല്ലത് പോലെ ഉണ്ടായിരിന്നു. ” നിങ്ങളു കഴിക്കുമോ? ” എന്ന് അയാൾ എന്നോട് ചോദിച്ചു. മണം വരുന്നത് കൊണ്ട് അവർക്ക് വിശ്വാസമായി. ” ജയസൂര്യ അയാൾക്ക് ഭയങ്കര ജാഡയാണ്. നമ്മള് ഡ്യുപ്പുകളുടെ വിധി ” ഞാൻ അയാളോട് പറഞ്ഞു. അയാൾ ഉടനെ ചോദിച്ചു ” നിങ്ങള് ജയസൂര്യയുടെ ഡ്യുപ്പ് ആണല്ലേ,? “അയാൾ തുടർന്നു ” എനിക്ക് തോന്നി അല്ലെങ്കിൽ ഒരു സിനിമ നടൻ എന്റടുത്തു വന്നു സംസാരിക്കേണ്ട കാര്യമില്ലലോ.ശെരിയാ ഈ സിനിമ നടന്മാർക്ക് ഒക്കെ ജാഡയാണ് “ഞാൻ ചിരിച്ചു കൊണ്ട് തലകുലുക്കി ” ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ