മുഴുകുടിയനായി ജയസൂര്യ, ശ്രദ്ധ നേടി വെള്ളം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർക്യാപ്റ്റൻ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ഒരു സംവിധായകനാണു പ്രജീഷ് സെൻ. പ്രജീഷിന്റെ രണ്ടാം ചിത്രം വെള്ളവും ജയസൂര്യയെ നായകനാക്കിയാണ്. വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വന്നിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളത്തിന്റെ നിർമ്മാണം. മറ്റെവിടെയും തിരഞ്ഞുപോകേണ്ട… നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ…” എന്ന ക്യാപ്‌ഷനോടെ ആണ് ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ടത്.

ഒരു പൂർണ മദ്യപാനിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. മികച്ച അഭിപ്രായമാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ലഭിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം അവസാന ഘട്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്. സംയുക്ത മേനോനാണ് നായികാ വേഷത്തിൽ എത്തുന്നത്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ചിത്രത്തിലേത് എന്ന് പറയുകയാണ് പ്രജീഷ് സെൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

വെള്ളം ഒരു മദ്യപാനിയുടെ കഥയാണ്. നാട്ടിന്‍പുറത്തെ ആളുകള്‍ പറയാറില്ലേ … അയാള്‍ ഫുള്‍ ടൈം വെള്ളമാണെന്ന്.. അതാണ് ഈ സിനിമയില്‍ ഉദ്ദേശിക്കുന്ന വെള്ളം. കണ്ണൂരുള്ള ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്ന് എടുത്ത കഥയാണ്. അയാളുടെ ജീവിതത്തില്‍ ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. നാട്ടിന്‍പുറത്തെ ഒരു സാധാരണ വീട്ടിലെ കുടിയന്‍… നമുക്കെല്ലാവര്‍ക്കു പരിചയമുണ്ടാകും ഇങ്ങനെയൊരു കുടിയനെ. നമ്മുടെ വീട്ടിലോ ചുറ്റുവട്ടത്തോ കണ്ടിട്ടുണ്ടാകും. അങ്ങനെയൊരു കുടിയനാണ് ജയസൂര്യയുടെ കഥാപാത്രം

Comments are closed.