പ്രണയം നിരസിച്ചവന്‍ പ്രണയാഭ്യര്‍ഥനയുമായി വന്നപ്പോള്‍ കൊടുത്ത മറുപടി!! വീണ നന്ദകുമാർ പറയുന്നു….

0
1940

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ആ ചിത്രത്തിനും വളരെ മുൻപ് തന്നെ സിനിമയിൽ എത്തിയതാണെങ്കിലും വീണ തിരിച്ചറിയപെടുന്നത് ആ സിനിമ കൊണ്ടാണ്. കടംകഥ എന്ന ചിത്രത്തിലെ നായികയായി ആണ് വീണ ആദ്യം എത്തിയത്. നിലപാടുകൾ വ്യക്തമാക്കാനും തുറന്നു പറയാനും മടിയില്ലാത്ത ഒരാളാണ് വീണ. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചു വീണ മനസ് തുറന്നിരുന്നു.

ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. പലരോടും പ്രണയം തോന്നിയിരുന്നു എന്നും എന്നാൽ ചിലരോട് പറഞ്ഞപ്പോൾ നെഗറ്റീവ് ആയ മറുപടി ലഭിച്ചെന്നും, അങ്ങനെയുള്ള മറുപടി പിന്നിട് പ്രതീക്ഷച്ചത് കൊണ്ട് പ്രണയം തുറന്നു പറയാതിരുന്നു എന്നും വീണ പറയുന്നു. എന്നാൽ കഥയിലെ ട്വിസ്റ്റ്‌ വേറെയാണ് എന്നും വീണ പറയുന്നു.

തന്റെ പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. “സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.” വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞതിങ്ങനെ.