എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും, ഞാനത് ആസ്വദിച്ചിട്ടുണ്ട്’- വീണ നന്ദകുമാർ

0
24085

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ആ ചിത്രത്തിനും വളരെ മുൻപ് തന്നെ സിനിമയിൽ എത്തിയതാണെങ്കിലും വീണ തിരിച്ചറിയപെടുന്നത് ആ സിനിമ കൊണ്ടാണ്. കടംകഥ എന്ന ചിത്രത്തിലെ നായികയായി ആണ് വീണ ആദ്യം എത്തിയത്. നിലപാടുകൾ വ്യക്തമാക്കാനും തുറന്നു പറയാനും മടിയില്ലാത്ത ഒരാളാണ് വീണ. അടുത്തിടെ ഉള്ള അഭിമുഖത്തിൽ വിവാദമുണർത്തുന്ന പല കാര്യങ്ങളും വീണ പങ്കു വച്ചിരുന്നു.

ഇപ്പോൾ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വീണ പ്രണയത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. വീണയുടെ വാക്കുകൾ ഇങ്ങനെ. “പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്കും ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്കപ്പുകളും. ഒരു പ്രണയത്തെ കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ തന്നെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം ചുറ്റുമുള്ള ആള്‍ക്കാരെയും പ്രണയിക്കുന്നു.”

‘ബ്രേക്കപ്പായ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍ മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍ വരെ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന വിശ്വിസിക്കുന്ന ആളാണ് ഞാന്‍. ചിലപ്പോള്‍ എന്റെ ജീവിത്തില്‍ മോശം അനുഭവങ്ങള്‍ നേരിട്ടില്ലായിരുന്നെങ്കില്‍ ഞാനിന്നൊരു നടിയായി മാറില്ലായിരുന്നു.’

Chat