വീട്ടിനകത്തും പുറത്ത് പോകുമ്പോഴുമെല്ലാം ഷോർട് ധരിക്കുന്നയാളാണ് ഞാൻ, വെറുതെ വിധിയെഴുതരുത്

0
2890

മലയാള സിനിമയുടെ ഭാവി നായികമാരിൽ ഒരാളെന്നാണ് എസ്തർ അനിലിനെ കുറിച്ചു ആരാധകർ പറയുന്നത്. ദൃശ്യം എന്ന സിനിമ എസ്തറിനു നൽകിയ മൈലേജ് വളരെ വലുതാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്ത സിനിമയാണ് ദൃശ്യം. അതുകൊണ്ട് തന്നെ ആ ഭാഷകളിലെല്ലാം എസ്തറിനെയും തിരിച്ചറിയപെട്ടു തുടങ്ങി. ബാലതാരമെന്ന ലേബലിൽ നിന്നു മാറി ഒരു നടിയെന്ന നിലയിലും എസ്തർ അനിൽ മാറുകയാണ്. എസ്തർ നായികയായ ആദ്യ ചിത്രം ഓൾ നിരവധി ദേശിയ, അന്തർ ദേശിയ മേളകളിൽ ചിത്രം തിളങ്ങിയിരുന്നു.

അടുത്തിടെ നടി അനശ്വര രാജനു നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു. താരം ധരിച്ച ഒരു വസ്ത്രത്തിന്റെ പേരിൽ ആയിരുന്നു സദാചാരവാദികൾ അനശ്വരക്ക് എതിരെ സൈബർ അബ്യുസ് നടത്തിയത്. അനശ്വരക്ക് പിന്തുണയർപ്പിച്ചു സഹ താരങ്ങൾ wehavelegs ക്യാമ്പയിനുമായി രംഗത്തെത്തിയിരുന്നു. എസ്തറും ആ കാമ്പയിനിന്റെ ഭാഗമായിരുന്നു. അതെ കുറിച്ചു എസ്തർ ഗൃഹാലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.

ഇൻസ്റ്റാഗ്രാമിൽ പലവട്ടം നെഗറ്റീവ് കമെന്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് പലപ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. സാനിയ ഇയ്യപ്പനും അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബർ അറ്റാക്കിങ് നേരിട്ടിട്ടുണ്ട്. ഞങ്ങൾ ഈ വിഷയത്തെ കുറിച്ചു പരസ്പരം ചർച്ച ചെയ്യാറുണ്ട് എന്നല്ലാതെ ഇന്നുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ അനശ്വരക്ക് നേരെ അക്രമണമുണ്ടായപ്പോൾ മിണ്ടാതിരിക്കാൻ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയിൽപെട്ടു. പ്രിത്വിരാജിന്റെയും അനശ്വരയുടെയും പോസ്റ്റിനു താഴെ വന്ന കമെന്റുകൾ ചേർത്ത ഒരു കൊളാഷ്. പ്രിത്വിരാജ് ബോഡി കാണിച്ചു നിൽക്കുന്ന ഫോട്ടോക്ക് താഴെ പോസറ്റീവ് കമെന്റുകൾ എന്നാൽ അനശ്വരയുടെ ഫോട്ടോക്ക് താഴെ വന്നത് അശ്ലീലവും. അതുകൂടെ കണ്ടപ്പോൾ ഷോർട്സ് ധരിച്ച ഫോട്ടോ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി. വീട്ടിനകത്തും, പുറത്ത് പോകുമ്പോഴുമെല്ലാം ഷോർട്സ് ധരിക്കുന്ന ഒരാളാണ് ഞാൻ. ഏറ്റവും കംഫോര്ട്ടബിൾ ആയ വസ്ത്രങ്ങളിൽ ഒന്നാണ്.