ഈ വാഴകുലയേന്തിയ കർഷക സ്ത്രീയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?മിമിക്രി ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമിലൂടെയും പ്രശസ്തയായ താരമാണ് സുബി സുരേഷ്. വളരെ ചെറുപ്പത്തിൽ തന്നെ കലാലോകത്തു എത്തിയ ഒരാളാണ് സുബി സുരേഷ്. അവതാരിക എന്ന നിലയിലും സുബി ഏറെ ശ്രദ്ധേയയായിരുന്നു. കുട്ടിപ്പട്ടാളം പോലെയുള്ള പ്രോഗ്രാമുകളുടെ ഭാഗമായി പ്രശംസ നേടിയ ഒരാളാണ് സുബി സുരേഷ്. പല സ്റ്റേജ് ഷോകളുടെ ഭാഗമായി ലോകം മുഴുവനുമുള്ള വേദികളിൽ പ്രോഗ്രാം അവതരിപ്പിക്കാൻ കഴിഞ്ഞ ഒരാളാണ് സുബി. ഒരു നല്ല നർത്തകി കൂടെയാണ് സുബി.

ഈ ലോക്ക് ഡൗണിൽ പ്രോഗ്രാമും ഷൂട്ടിങ്ങും ഒന്നും ഇല്ലാത്തതത് കൊണ്ട് ആർട്ടിസ്റ്റുകൾ പലരും നാളുകളായി തങ്ങളുടെ വീട്ടിൽ തന്നെയാണ്. സുബിയും വീട്ടിൽ തന്നെയാണ്, എന്നാൽ ഈ ലോക്ക് ഡൌൺ കാലത്ത് ഉള്ളിൽ ഉള്ള കർഷക സ്ത്രീ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് സുബി സുരേഷ്. വീടിനു ചുറ്റുമുള്ള സ്ഥലത്തും ടെറസിനു മുകളിലുമായി ഈ ലോക്ക് ഡൌൺ കാലത്ത് കൃഷി നടത്തുകയാണ് സുബി. അടുത്തിടെ ഒരു ചാനൽ സുബിയുടെ കൃഷി തോട്ടം പ്രേക്ഷകർക്ക് പരിചയപെടുത്തിയിരുന്നു.

വീട്ടിനും ചുറ്റും തൊടിയിലുമെല്ലാം കപ്പയും, വാഴയും,ചേനയും, ചേമ്പും കാന്താരിയുമൊക്കെ സുബി കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുബി പങ്കു വച്ച ഒരു ചിത്രമാണ്. മുണ്ടും മടക്കി കുത്തി തോർത്തും തലയിൽ കെട്ടി തനി കർഷകയായിട്ടാണ് സുബി ഫോട്ടോയിൽ എത്തിയത്. കൈയിൽ വാഴക്കുലയും, കപ്പയുമുണ്ട്. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. വഴക്കുലയേന്തിയ കർഷകസ്ത്രീ എന്നാണ് ചിത്രത്തിന് സുബി നൽകിയ ക്യാപ്‌ഷൻ.

Comments are closed.