പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലർ!ഇനി ഉത്തരം തീയേറ്ററുകളിലേക്ക്

0
238

വളരെ വിരളമായി ആണ് ക്രൈം ഡ്രാമ ത്രില്ലെഴ്സ് മലയാള പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. അതിൽ പലതും മലയാളി എന്നും ഓർത്തിരിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. യവനിക തുടങ്ങി ദൃശ്യം വരെയുള്ള പല ചിത്രങ്ങൾക്കും മലയാള സിനിമയുടെ ചരിത്ര താളുകളെടുത്താൽ സ്ഥാനമുണ്ട്. ക്രൈം ഡ്രാമ ജോണറിൽ ഒരു മലയാള സിനിമ കൂടെ പുറത്ത് വരുവാൻ തയാറെടുക്കുകയാണ്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ ഇനി ഉത്തരം ‘.

എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അപർണ്ണ ബാലമുരളിയാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രൈലെറിനു മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെപ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ