പാറമട വീട്ടിലെ പാവാടക്കാരിയുടെ ഫോട്ടോസ് കണ്ട് ഞെട്ടി.. ചിത്രങ്ങൾപ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. എന്നാൽ ബാലു നീലു ദമ്പതികളുടെ മക്കളിൽ ഒരാളായ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി രസ്തോഗി ഇടക്ക് വച്ചു പോയതോടെ ഷോയുടെ ആരാധകർക്ക് വലിയൊരു വിഷമമുണ്ടായിരുന്നു. തന്റെ പഠന കാര്യങ്ങൾക്ക് വേണ്ടിയാണു സീരിയലിൽ നിന്നു ജൂഹി പിന്മാറിയത്. കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ് പാറമട വീട്ടിലേക്ക് ഒരു അഥിതി വന്നിരുന്നു. ലെച്ചുവിന്റെ അതേ മുഖ സാമ്യതയുമായി വന്ന ആ പാവാടക്കാരിയുടെ പേര് പൂജ എന്നായിരുന്നു. മുടിയന്റെ സുഹൃത്താണ് പൂജ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.

ആകാംഷയുണർത്തി ആയിരുന്നു പൂജയുടെ വരവ്. പൂജയുടെ വരവിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂജ ആരാണ് എന്താണ് എന്നുള്ളതിനെ കുറിച്ചു സംശയങ്ങൾ ഉണ്ടെങ്കിലും കക്ഷിയെ പ്രേക്ഷകർക്ക് നന്നേ ബോധിച്ച മട്ടാണ്. കുറച്ചു എപ്പിസോഡുകളിൽ മാത്രമാണ് പൂജ ഇനിയെന്ന് വരും എന്നുള്ള ചോദ്യമാണ് പ്രേക്ഷകർക്ക് ഉള്ളത്. പൂജയെ അവതരിപ്പിച്ച താരം ആരെന്നു അറിയാനും പ്രേക്ഷകർ ശ്രമിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പരതി പോയപ്പോൾ പലർക്കും ആളെ കിട്ടുകയും ചെയ്തു.

സൂര്യ മ്യൂസിക്ക് ചാനലിലെ അവതാരകയായിരുന്ന അശ്വതിയാണ് പൂജയെ അവതരിപ്പിക്കുന്നത്. അശ്വതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്റെ യൂട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് എന്റെ ഒരു ഫാനായി മാറിയ കുട്ടിയാണ് പൂജയെന്ന് മുടിയന്‍ പറയുന്നു. എന്തായാലും ബാക്കി കഥ എന്തെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിരുവനന്തപുരം സ്വദേശിയായ അശ്വതി ഒരു മോഡൽ കൂടെയാണ്. മോഡേൺ ഔട്ട്‌ ഫിറ്റിൽ ഉള്ള ചിത്രങ്ങളും അശ്വതി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

Comments are closed.