മേപ്പടിയാൻ സക്സസ്സ് ടീസർ പുറത്ത്!!

0
2145

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ ജനുവരി പതിനാലിനു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് .വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിർമാണം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് വിതരണം.

മികച്ച അഭിപ്രായമാണ് ചിത്രം എങ്ങും നേടിയത്. നിരവധി ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് എങ്ങും ലഭിക്കുന്നുണ്ട്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നടന്നു നീങ്ങുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ചിത്രം ആകർഷിക്കുന്നുണ്ട്. ചിത്രത്തിന്റെ സക്സ്സസ് ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.