ദിലീഷ് പോത്തൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജോജി. ചിത്രം ott റീലീസ് ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഏപ്രിൽ 7 നു ആമസോൺ പ്രൈയിം ചിത്രം സ്ട്രീം ചെയ്യും.ദേശിയ അവാർഡ് ജേതാവ് ശ്യാം പുഷ്കാരനാണ് ചിത്രത്തിന്റ തിരകഥ ഒരുക്കുന്നത്. ഫഹദ് ആണ് നായക വേഷമായ ജോജിയായി എത്തുന്നത്
ബാബുരാജും ഉണ്ണിമായയുമാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രൈലെറും ടീസറും ശ്രദ്ധേയമായി മാറിയിരുന്നു.വില്യം ഷേക്സ്പിയറിന്റെ വിഖ്യാതമായ കൃതി മാക്ബത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ജോജി എഴുതിയിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയാണ് ചിത്രം
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫഹദിനെ എടുത്തുയർത്തി നടൻ ബാബുരാജ് നിൽക്കുന്ന ചിത്രമാണത്. സഹതരമായ ഉണ്ണിമായാ പ്രസാദ് ആണ് ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. “സെറ്റിലെ മസിൽ പരിശോധന ” എന്ന ക്യാപ്ഷനോടെ ആണ് ചിത്രം പങ്കു വച്ചിരിക്കുന്നത്