ടി ഷർട്ടിൽ സരയു, താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്മിനിസ്ക്രീനിലെയും വെള്ളിത്തിരയിലെയും ശ്രദ്ധേയയായ താരമാണ് സരയു മോഹൻ. അഭിനയ രംഗത്ത് മാത്രമല്ല നൃത്തരംഗത്തും മിന്നും താരമാണ് സരയു. പല ഷോകളുടെയും ഭാഗമായി ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പല വേദികളിലും സരയു നൃത്തച്ചുവടുകൾ വച്ചിട്ടുണ്ട്. സരയു വിവാഹിതയാണ്. സിനിമകളിൽ സഹ സംവിധായകനായ സനൽ ആണ് സരയുവിന്റെ. കുടുംബ ജീവിതത്തിലെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട് താരം.

എറണാകുളം തൃപ്പൂണിത്തറ സ്വദേശിനിയാണ് സരയു മോഹൻ. സഹനടി വേഷത്തിലാണ് താരം കൂടുതലും സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും സരയു പ്രേക്ഷകർക്ക് വളരെയധികം പരിചിതയാണ്. 2006 ൽ ചക്കരമുത്തു എന്ന സിനിമയിലൂടെയാണ് സരയു അഭിനയ രംഗത്ത് എത്തുന്നത്. ആദ്യമായി നായികയാകുന്നത് കപ്പല് മുതലാളി എന്ന സിനിമയിലൂടെയാണ്. മിനിസ്‌ക്രീനിലും സജീവമായ സരയു എന്റെ മാതാവ് എന്ന മലയാളം പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്..

കലാഭവനിലൂടെ ആണ് സരയു ആദ്യം കലാ ജീവിതം തുടങ്ങുന്നത്. ഒരു നർത്തകി ആയി ആയിരുന്നു സരയുവിന്റെ തുടക്കം. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും സരയു അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സരയു അഭിനയിച്ച ഷകീല എന്ന ഷോർട്ഫിലിം യുട്യൂബിൽ ശ്രദ്ധേയായിരുന്നു. ഇപ്പോൾ സരയു സോഷ്യൽ മീഡിയയിൽ പങ്കു വച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാണ്. ടി ഷർട്ടിലും ജീൻസിലുമാണ് താരം ചിത്രങ്ങളിൽ ഉള്ളത്.

Comments are closed.