ടോവിനോയുടെ കരിയറിലെ ബ്രേക്ക്‌ ആയ വേഷം ആദ്യം ചെയ്യാനിരുന്നത് രാഹുൽ മാധവ്, പിന്നെ അജ്മൽ, ആ കഥ ഇങ്ങനെ



കഠിനാധ്വാനവും പ്രയത്നവും കൊണ്ട് സിനിമ ലോകത്തെ ഉയരങ്ങളിലേക്ക് നടന്നു കയറിയ ഒരാളാണ് ടോവിനോ തോമസ്. എഞ്ചിനിയറിങ് പഠിത്തം കഴിഞ്ഞു ഒരു മുൻനിര കമ്പനിയിൽ ലഭിച്ച ജോലി കളഞ്ഞിട്ടാണ് ടോവിനോ തന്റെ പാഷൻ ആയ അഭിനയത്തിലേക്ക് കടക്കുന്നത്. ഒരുപാട് നാളത്തെ അലച്ചിലിനും ഓഡിഷനും ശേഷം എ ബി സി ഡി എന്ന സിനിമയിലാണ് ശ്രദ്ധിക്കപ്പെടുന്ന ഒരു റോൾ ടോവിനോക്ക് ലഭിക്കുന്നത്.

പിന്നീട് ടോവിനോ പ്രിത്വിരാജിന്റെ സെവൻത് ഡേ എന്ന സിനിമയിലൂടെ ആണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. വില്ലൻ വേഷത്തിലാണ് താരം ചിത്രത്തിലെത്തിയത്. എന്നാൽ ആ വേഷം ആദ്യം ടോവിനോക്ക് വേണ്ടി കരുതിയ ഒന്നായിരുന്നില്ല. മറ്റൊരു നടന് വേണ്ടി കരുതിയ വേഷം അദ്ദേഹം ചെയ്യാതെ മറ്റൊരാളിലേക്കും അവിടെ നിന്നും ടോവിനോയിലേക്കുമാണ് എത്തിയത്. അതേക്കുറിച്ചു നിർമ്മാതാവ് ഷിബു സുശീലൻ എഴുതിയ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ വൈറലാണ് കുറിപ്പ് ഇങ്ങനെ.

ഈ വിഡിയോയിൽ പ്രിയ നടൻ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം. എന്റെ ചില തീരുമാനങ്ങൾ ഒരു നടന്റെ ഉയർച്ചയെ സഹായകം ആയതിൽ അഭിമാനം കൊള്ളുന്നു.. മെമ്മറീസിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച രാഹുൽ മാധവിനെ ആയിരുന്നു സെവൻത് ഡേയിൽ കാസറ്റ് ചെയ്തിരുന്നത്.അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ട് വരെ കഴിഞ്ഞു. സിനിമ അനൗൺസ് ചെയ്തു. സിനിമ തുടങ്ങാൻ ഒരാഴ്ച മാത്രം. അപ്പോൾ ആണ് ആ സംഭവം. ആ സമയത്ത് തമിഴ് സിനിമയിൽ ചാൻസ് ലഭിച്ച രാഹുൽ മാധവ്, ചെന്നൈ പോയി തിരിച്ചു വന്ന് പറഞ്ഞത് കേട്ട് സത്യത്തിൽ എനിക്ക് വിഷമം തോന്നി. അദ്ദേഹത്തിന് വലിയൊരു തമിഴ് സിനിമയിൽ അവസരം ലഭിച്ചിരിക്കുന്നു.അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാൻസ് നൽകി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത മറ്റൊരു നടൻ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു. പകരം അനുമോഹൻ കൂടി എന്റെ സിനിമയിലേക്ക് എത്തി.ഞാൻ രാഹുൽ മാധവിനോട് അഡ്വാൻസ് തിരിച്ചു തരാൻ ഫോൺ ചെയ്തു പറഞ്ഞു. അദ്ദേഹം അഡ്വാൻസ്, ഷൂട്ടിങ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തിരിച്ചു നൽകി. പക്ഷേ അജ്മലിൽ നിന്ന് അഡ്വാൻസ് ഞാൻ തിരിച്ചു ചോദിച്ചില്ല ..ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി. കാരണം അദ്ദേഹം അഭിനയിക്കാൻ റെഡി ആയിരുന്നു.എന്റെ ചില തീരുമാനങ്ങൾ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോൾ മനസിലായി. പൃഥ്വിരാജ്–ടൊവിനോ സൗഹൃദം 7TH DAY ൽ തുടങ്ങി ലൂസിഫർ വരെ എത്തി. എന്റെ തീരുമാനങ്ങൾക്ക് പൃഥ്വിരാജിന്റെ സപ്പോർട് വളരെ വലുതായിരുന്നു. അത് എന്നും ഓർക്കുന്നു..’

Comments are closed.