ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്ത് കൂടെ നിന്നവരാണ് ടോവിനോയും പ്രിത്വിയും, ബാല

0
12

ജന്മം കൊണ്ട് ഒരു തമിഴൻ ആണെങ്കിലും ബാല എന്ന നടന്റെ കർമ്മ മേഖല മലയാള സിനിമയാണ്. തമിഴിൽ അരങ്ങേറ്റം കുറിച്ച ബാല മലയാള സിനിമയൽ എത്തുന്നത്. കളഭം എന്ന സിനിമയിലൂടെ ആണ് ബാല മലയാള സിനിമയിൽ എത്തുന്നത്. തൊട്ടടുത്ത വർഷം ബിഗ് ബി എന്ന ചിത്രത്തിലെ മുരുകൻ എന്ന കഥാപാത്രം ബാലക്ക് പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് നിരവധി സിനിമകളിൽ പ്രധാന വേഷത്തിൽ ബാല എത്തി. ഒരു സിനിമ സംവിധാനവും ചെയ്തിട്ടുണ്ട് ബാല.

തമിഴിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് ആയ അരുണാചലം പിക്ചേഴ്സ് ബാലയുടെ കുടുംബമാണ് നോക്കി നടത്തുന്നത്. ബാലയുടെ അച്ഛൻ ജയകുമാർ പ്രശസ്തനായ സിനിമ സംവിധായകനാണ്, സഹോദരൻ ശിവ തമിഴിലെ സൂപ്പർ സംവിധായകനാണ്. ഗായിക അമൃത സുരേഷുമായി ഉള്ള വിവാഹത്തിന് ശേഷം ബാല കേരളത്തിലാണ് സെറ്റിൽഡ് ആയത്. എന്നാൽ ഈ ബന്ധം ഡിവോഴ്‌സിൽ എത്തിയിരുന്നു. അടുത്തിടെ ബാല സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിന്നു. സഹ താരങ്ങളുമായി ഉള്ള അഭിമുഖം ബാല യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.

അടുത്ത സുഹൃത്ത് കൂടെയായ ടോവിനോ ഒരു അഭിമുഖത്തിൽ അതിഥിയായി എത്തിയിരുന്നു. തനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്ത് കൂടെ നിന്നവരാണ് ടോവിനോയും പ്രിത്വിരാജും എന്നാണ് ബാല അഭിമുഖത്തിൽ പറഞ്ഞത്. ബാലയുടെ വാക്കുകൾ ഇങ്ങനെ. “പൃഥ്വിരാജ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളെല്ലാം അവനറിയാം. നല്ല സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പേഴ്‌സണല്‍ ലൈഫില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ടൊവിനോ അന്ന് എന്നെ ഒറ്റക്ക് വിട്ടിരുന്നില്ല. സഹോദരനെപ്പോലെ കൂടെ നിന്നു. ഒന്നും ചോദിക്കില്ല. കൂടെത്തന്നെ വന്നിരിക്കും. അവനെല്ലാം അറിയാം. അന്ന് അവനെ എങ്ങനെ കണ്ടോ ഇന്നും അത് പോലെ തന്നെയാണ്. താടിയും മുടിയും മീശയും കുറച്ച് വളര്‍ന്നുവെന്ന് മാത്രം.