മോഹൻലാൽ അയാളുടെ കോളറിൽ കയറി പിടിച്ചു, പിന്നെ നടന്നത്, അശോകൻ പറയുന്നു



മലയാളി എന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സിനിമകളിൽ ഒന്നാണ് തൂവാനത്തുമ്പികൾ. പദ്മരാജന്റെ തൂലികയുടെ ഒഴുക്ക് മലയാളി അനുഭവിച്ചറിഞ്ഞ ചിത്രം. 1987 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ മുപ്പത്തിമൂന്നാം വാർഷികം കടന്നു വരുകയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തിയ നടനാണ് അശോകൻ. മോഹൻലാൽ അശോകൻ കോംബോയിലെ രംഗങ്ങൾ പലതും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.ഋഷി എന്നായിരുന്നു അശോകന്റെ കഥാപാത്രത്തിന്റെ പേര്.

അടുത്തിടെ അശോകൻ തന്റെ യു ട്യൂബ് ചാനലിലൂടെ മോഹൻലാലിനെ കുറിച്ചുള്ള ഒരു കാര്യം പറയുകയുണ്ടായി. മോഹൻലാലിന്റെ ക്ഷമയെ കുറിച്ചാണ് താരം പറഞ്ഞത്. ഷൂട്ടിനിടെ ഒരാൾ താരത്തിന്റെ അടുത്തേക്ക് തള്ളിക്കയറി വന്നപ്പോൾ ഉണ്ടായ കാര്യമാണ് അശോകൻ വീഡിയോ വ്ലോഗിൽ പറഞ്ഞത്. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചു കൊണ്ട് ഒരു തള്ള് തള്ളിയെന്നു അശോകൻ പറയുന്നു. അശോകന്റെ വാക്കുകൾ ഇങ്ങനെ.

മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച് അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. തൂവാനത്തുമ്പികള്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കു പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചു കൊണ്ട് ഒരു തള്ള്.തോളില്‍ കൈയിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍ ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി.അപ്പോള്‍ അവന്‍ പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താന്‍ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.

Comments are closed.