വൈഫിന്റെയാ? അല്ലടാ നിന്റെ അക്കച്ചീടെ!!4 വർഷങ്ങൾക്ക് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയിലെ ഡിലീറ്റഡ് സീൻ പുറത്ത് വിട്ടു അണിയറക്കാർ

0
1186

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത “തൊണ്ടിമുതലും ദൃക്‌സാക്ഷിയും” ഏറെ കൈയടികൾ നേടിയ ഒരു സിനിമയായിരിന്നു.ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും. അനീഷ് എം തോമസും ചേർന്നു നിർമ്മിച്ച ചിത്രത്തിന് തിരകഥ ഒരുക്കിയത് സജീവ് പാഴൂർ ആയിരുന്നു.

ചിത്രത്തിലെ ഡിലീറ്റ്ഡ് സീനുകൾ ഇപ്പോൾ അണിയറക്കാർ പുറത്ത് വീട്ടിരിക്കുകയാണ്. നാലു വർഷങ്ങൾക്ക് ശേഷമാണു ഡിലീറ്റഡ് രംഗങ്ങൾ പുറത്തു് വിടുന്നത്.2017 ജൂൺ 30 ന് ആണ് ചിത്രം പുറത്ത് വന്നത്. അതായത് ഇന്നാണ് ചിത്രം പുറത്ത് വന്നിട്ട് നാലു വർഷം തികയുന്നത്.ദേശിയ സംസ്ഥാന അവാർഡുകളിൽ മികച്ച പ്രകടനം നടത്താൻ ചിത്രത്തിന് കഴിഞ്ഞു.