രണ്ട് എന്ന ചിത്രത്തിലെ തെക്കോരം കോവിലിൽ എന്ന മനോഹര ഗാനം ശ്രദ്ധേയമാകുന്നു

0
188

ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന പുതിയ ചിത്രമാണ് രണ്ട്. ചിത്രം ഏപ്രിൽ ഒൻപതിന് പുറത്തിറങ്ങുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു.ചിത്രത്തിലെ പ്രോമോ സോങ് ഇന്ന് പുറത്തിറങ്ങി.

മനോജ്‌ കണ്ണോത്ത് ആണ് എഡിറ്റിങ്. റഫീഖ് അഹമദ് ഗാനരചന നിർവഹിക്കുന്നു.
ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ. ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ.- ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിജിറ്റൽ മാർക്കറ്റിങ് – എന്റർടൈൻമെന്റ് കോർണർ, ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്കറ്റ്.