അയ്യപ്പനും കോശിക്കും ശേഷം രഞ്ജിത് വീണ്ടും നിർമ്മാതാവാകുന്നു !! സംവിധാനം രതീഷ് രഘുനന്ദൻ.. ഒരുങ്ങുന്നത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കുന്ന ചിത്രംഅയ്യപ്പനും കോശിയും എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയുന്നു. രതീഷ് രഘുനന്ദൻ ആണ് ചിത്രം തിരകഥ എഴുതി സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റ മഹാനടൻ സത്യന്റെ ജീവ ചരിത്രമായി ഒരുങ്ങുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നയാളാണ് രതീഷ്. കേരള ചരിത്രത്തിൽ ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്. വർഷങ്ങൾക്ക് നീണ്ട റിസേർച്ചിനു ശേഷമാണു തിരകഥ ഒരുക്കുന്നതെന്നറിയുന്നു.

എൺപതുകളുകളുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കേരള ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായ 1986 ലെ തങ്കമണി സംഭവത്തെ ആധാരമാക്കി ആണ് ഒരുക്കുന്നത്. ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പോലീസ് വെടിവയ്പ് അടക്കമുള്ള സംഭവ പാരമ്പരകളാണ് ചിത്രത്തിന്റെ പ്രമേയം. അന്നത്തെ രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ സംഭവം പിന്നിട് കരുണാകരൻ സർക്കാരിനെ താഴെ ഇറക്കുന്നതിനു വരെ കാരണമായി.

1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജും വെടിവയ്‌പ്പുമുണ്ടായതോടെയാണ് സംഭവ പരമ്പരകളുടെ തുടക്കം.കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ‘എലൈറ്റ്’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കമാണു ഈ സംഭവത്തിനെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളും താരനിർണയവും നടന്നു വരുകയാണ്.

Comments are closed.