സെവൻസിനടി, പൂരത്തിനടി, തിയേറ്ററിലടി, പെരുന്നാളിനടി!! തല്ലുമാല ട്രൈലെർ

0
410

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ട്രെയിലർ പുറത്തിറങ്ങി.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ  ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. മണവാളൻ വസീം എന്നാണ് ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്.ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാനും ഷൈന്‍ ടോം ചാക്കോയും ട്രെയ്‌ലറില്‍ തിളങ്ങിയിട്ടുണ്ട്

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് തിരക്കഥ എഴുതിയത്.