ആരുമറിയാതെ വഴിയോരത്തെ ഭക്ഷണ ശാലയിൽ കഴിക്കാനെത്തി അജിത്, തിരിച്ചറിഞ്ഞത് മാസ്ക് മാറ്റിയപ്പോൾ മാത്രം

0
5

സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്റെ കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമ ലോകത്തെത്തി, തമിഴ് സിനിമയിലെ എക്കാലത്തെയും പ്രശസ്തിയുള്ള താരങ്ങളിൽ ഒരാളായി മാറിയ അജിത് കുമാർ, തല എന്ന പേരിലാണ് ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. വലിയ സ്റ്റാർ ഒക്കെയാണെങ്കിലും വളരെ സിംപിൾ ആയ ജീവിതമാണ് അജിത് നയിക്കുന്നത്. പൊതു വേദികളിലും മറ്റും വളരെ അപൂർവമായി മാത്രമേ അജിത് പ്രത്യക്ഷപെടാറുള്ളു..

വല്ലിമൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി വരാണസിയിലാണ് അജിത് ഇപ്പോൾ ഉള്ളത്. എച് വിനോദ് ആണ് ചിത്രം സംവിധാനം ചെയുന്നത്. വാരണാസിയിൽ കറങ്ങാനിറങ്ങിയ അജിത് ഭക്ഷണം കഴിക്കാൻ എത്തിയത് ഒരു തട്ടുകടയിലാണ്. മാസ്ക് വച്ചിരുന്നത് കൊണ്ടും ജാക്കറ്റ് ധരിച്ചിരുന്നത് കൊണ്ടും ആരും അദ്ദേഹത്തെ കണ്ടാൽ പെട്ടന്ന് തിരിച്ചറിയില്ലായിരുന്നു.

ഒടുവിൽ ഓർഡർ ചെയ്തു മുന്നിൽ എത്തിയ ഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റിയപ്പോഴാണ് കടയുടമ അജിത്തിനെ തിരിച്ചറിഞ്ഞത്. ബനാറസി ചാട്ട്കൾ ഒക്കെ അജിത് ആസ്വദിച്ചു കഴിച്ചു എന്നും, പിറ്റേ ദിവസവും കടയിൽ എത്തി അവ ഉണ്ടാകുന്നത് എങ്ങനെയെന്നു ചോദിച്ചറിയുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തെന്നു കടയുടമ ശുഭം പറയുന്നു