കേരളം വിട്ടു ഇപ്പോൾ ജോലിക്കായി 4 മാസമായി ലണ്ടനിൽ, തട്ടീം മുട്ടിയുമിലേക്ക് ഇനി തിരിച്ചു വരവ് ഉണ്ടാകുമോ എന്നു പറഞ്ഞു മീനാക്ഷി



ഫാമിലി സിറ്റ് കോം പ്രോഗ്രാമുകൾക്ക് ഇടയിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ച പരമ്പരയാണ് തട്ടീം മുട്ടീം. അർജുനന്റെയും മോഹനവല്ലിയുടെയും കുടുംബ കഥ പറയുന്ന പരമ്പര ടി ആർ പി റേറ്റിംഗുകളിൽ ഏറെ മുകളിലാണ്. തട്ടീം മുട്ടിയുമിൽ അർജുനന്റെ മകൾ മീനാക്ഷിയുടെ വേഷം ചെയുന്നത് ഭാഗ്യലക്ഷ്മി പ്രഭുവാണ്. മികച്ച അഭിപ്രായമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. എന്നാൽ താരം ഷോയിൽ നിന്നും പിന്മാറി എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ വന്നിരുന്നു.

മീനാക്ഷി ഇപ്പോൾ ഇന്ത്യയിലില്ല എന്നു കുറച്ചു നാൾ മുൻപ് വെളിപ്പെടുത്തിയത് മഞ്ജു പിള്ളയാണ്. ജോലിയുടെ ആവശ്യത്തിനായി ആണ് മീനാക്ഷി വിദേശത്ത് പോയത്. അതോടെ താരം ഇനി പാരമ്പരയിലേക്ക് തിരിച്ചു വരുമോ എന്ന തരത്തിൽ ചോദ്യങ്ങളുമായോ ആരാധകർ എത്തിയിരുന്നു. ആരാധകർക്ക് വേണ്ടി ഇപ്പോൾ മീനാക്ഷി ഒരു യുട്യൂബ് ചാനലിൽ ലൈവ് വന്നിരുന്നു. എവിടെയാണ് ഇപ്പോൾ എന്ന ചോദ്യത്തിന് ലണ്ടനിലാണ് താനെന്നു മീനാക്ഷി പറയുന്നു.

ഞാൻ ഒരു മൂന്നു നാല് മാസം മുൻപേ തന്നെ ലണ്ടനിൽ എത്തി. ജോലി ആവശ്യത്തിനായിട്ടാണ് ഇവിടെ എത്തുന്നത് വന്ന സമയത്തു തന്നെ മറ്റെല്ലാ രാജ്യങ്ങളെ പോലെ തന്നെയും ഇവിടെയും കൊറോണ വ്യാപിച്ചിരുന്നു. ഇപ്പോ സ്ഥിതി ഗതികൾ മാറി വരുന്നു. പിന്നെ ജാഗ്രതയോടെയാണ്‌ ജീവിക്കുന്നത്. ഗ്ലൗസും മാസ്ക്കും ഒക്കെ അണിഞ്ഞു വളരെ സേഫ് ആയി തന്നെ ഇരിക്കുന്നു”പാരമ്പരയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് മീനാക്ഷി ഉത്തരം നൽകിയത് ഇങ്ങനെ. എല്ലാവര്ക്കും അറിയേണ്ടത് ഞാൻ ഇനി തട്ടീം മുട്ടീമിലേക്ക് വരുമോ എന്നാണ്. തീർച്ചയായ്യും ഞാൻ മടങ്ങി എത്തും. അങ്ങനെ ഒന്നും ഞാൻ പോകില്ല. എനിക്ക് അങ്ങനെ വിടാൻ പറ്റുന്ന ഒരു പരമ്പര അല്ല തട്ടീം മുട്ടീം. എന്റെ കുടുംബം എങ്ങനെയാണോ അങ്ങനെയാണ് പരമ്പരയിലെ ക്രൂ എല്ലാവരും. പക്ഷേ താത്‌കാലികമായി ഒന്ന് പിന്മാറിയിരിക്കുകയാണ്.

Comments are closed.