കോഹിനൂർ, കിളി പോയി സംവിധായകനൊപ്പം നിവിൻ!!! ചിത്രത്തിന്റെ പേര് താരം

0
740

മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ പുതിയ ചിത്രം ഇന്ന് ഈസ്റ്റർ ദിനത്തിൽ അനൗൺസ് ചെയ്തു. കോഹിനൂർ, കിളി പോയി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദ് ഒരുക്കുന്ന താരത്തിലാണ് നിവിൻ എത്തുന്നത്.നിവിന്റെ പേജിലൂടെ ആണ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത് വിട്ടത്. കോഹിനൂർ പുറത്തിറങ്ങി 6 വർഷങ്ങൾക്ക് ശേഷമാണു വിനയ് ഗോവിന്ദ് ഒരു ചിത്രം ഒരുക്കുന്നത്

വിവേക് രഞ്ജിത് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം വർമയും സംഗീത സംവിധാനം രാഹുൽ രാജുമാണ്. ഹ്യൂമറും റൊമാൻസും ഫാമിലിയും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ചിത്രം ഒരു എന്റെർറ്റൈൻർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

തുറമുഖം,പടവെട്ടു എന്നി ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി റീലീസിന് കാത്തിരിക്കുന്ന ചിത്രങ്ങൾ. കനകം, കാമിനി, കലഹം,ബിസ്മി സ്പെഷ്യൽ എന്നി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജീവ്‌ രവി ഒരുക്കുന്ന തുറമുഖം ഒരു പീരീഡ് ചിത്രമാണ്