പുത്തൻ ലൂക്കിൽ പ്രയാഗാ മാർട്ടിൻ!!ചിത്രങ്ങൾ വൈറൽ!!

0
7664

മിസ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലൂടെ ആണ് പ്രയാഗ മാർട്ടിൻ സിനിമ ലോകത്തു സജീവമാകുന്നത്. അതിനും വർഷങ്ങൾക്ക് മുൻപ് ബാലതാരമായി ആയിരുന്നു പ്രയാഗയുടെ അരങ്ങേറ്റം. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രമായിരുന്നു അത്. ഉസ്‌താദ്‌ ഹോട്ടൽ എന്ന സിനിമയിലും ഒരു ചെറിയ വേഷത്തിൽ താരം എത്തിയിരുന്നു. മിസ്കിൻ ചിത്രങ്ങൾക്ക് കേരളത്തിലുള്ള ആരാധകർക്കിടയിൽ ഈ മലയാളി പെൺകൊടി ശ്രദ്ധേയായി മാറി. ഉണ്ണിമുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെ പ്രയാഗ മലയാള സിനിമയിൽ നായിക വേഷത്തിൽ എത്തി

പതിനഞ്ചോളം സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, പാവ, രാമലീല, ഒരു പഴയ ബോംബ് കഥ എന്നി സിനിമകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപക് പരമ്പൊൽ നായകനായ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്. കന്നടയിൽ ഗീത എന്ന സിനിമയിലൂടെ പ്രയാഗ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നഡയിലെ സൂപ്പർതാരം ഗണേഷ് ആയിരുന്നു ആ ചിത്രത്തിലെ നായകൻ

മണി രത്നം ഒരുക്കുന്ന നവരസ വെബ് സീരിസിലും താരം എത്തുന്നുണ്ട്.ഒൻപതു സംവിധായകർ ചേർന്നു ഒരുക്കുന്ന നവരസയിൽ ഗൗതം വാസുദേവ മേനോന്റെ ഗിത്താർ കമ്പി മേലെ നിന്ത്രു എന്ന എപ്പിസോഡിലാണ് പ്രയാഗ മാർട്ടിൻ അഭിനയിക്കുന്നത്. സൂര്യയാണ് നായകനാകുന്നത്.താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ചിത്രങ്ങൾ കാണാം.