പുത്തൻ ഫോട്ടോഷൂട്ടിൽ തിളങ്ങി ഞാൻ പ്രകാശനിലെ ടീനമോൾഞാൻ പ്രകാശൻ എന്ന് സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരമാണ് ദേവിക സഞ്ജയ്‌. റ്റീനാമോൾ എന്ന് പറഞ്ഞാലാകും പ്രേക്ഷകര്ക്ക് കൂടുതൽ മനസിലാകുക. ഫഹദിനൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിൽ തിളങ്ങിയ താരം ആ ഒരു വേഷത്തിലൂടെ തന്നെ നിരവധി ആരാധകരെ നേടിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ ദേവിക കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാന്‍ പ്രകാശനിൽ അഭിനയിക്കുന്നത്. സിനിമ ഹിറ്റായതോടെ ദേവിക സോഷ്യൽ മീഡിയയിലും താരമായി.

ഇടയ്ക്കിടെ തനന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചു ദേവിക ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഓരോ തവണ ദേവികയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ എത്തുമ്പോളും അത് വൈറലാകാറുണ്ട്. ദേവിക ഇപ്പോൾ പ്ലസ് ടുവിലാണ് പഠിക്കുന്നത്. മലയാള സിനിമയിലെ വരുംകാല നായിക എന്ന് തന്നെയാണ് ദേവികയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഖുര്ബാനി എന്ന ഷൈൻ നിഗം ചിത്രമാണ് ദേവികയുടേതായി അടുത്ത് പുറത്ത് വരാനുള്ളത്.

ഇതിനിടെയിൽ താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് എന്നുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ദേവിക സോഷ്യൽ മീഡിയയിൽ പങ്കു വച്ച പുത്തൻ ഫോട്ടോ ഷൂട്ട്‌ വൈറലാണ്. വൈഷ്‌ണവ് പകർത്തിയ ചിത്രങ്ങളിൽ അതീവ സുന്ദരിയായി ആണ് ദേവിക എത്തുന്നത്. ഫോട്ടോഷൂട്ടിനെ കുറിച്ചു മികച്ച അഭിപ്രായങ്ങളാണ് ആരാധകർ കമന്റുകളായി പറഞ്ഞത്

Comments are closed.