ബിക്കിനിയിൽ വരുമോ ബേബി എന്ന് കമന്റ്‌!!സായാനോരയുടെ മറുപടി ഇങ്ങനെ

0
4499

രണ്ട് ദിവസങ്ങൾക്കു ഗായിക സയനോര സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. സുഹൃത്തുക്കൾ ഒത്തു ചേർന്നപ്പോൾ ചിത്രീകരിച്ച ഒരു ഡാൻസ് വീഡിയോ ആയിരുന്നു അത്. ഭാവന, രമ്യാ നമ്പീശൻ, ശില്പബാല, മൃദുല മുരളി തുടങ്ങിയ സുഹൃത്തുക്കൾ ചുവടുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..

എന്നാൽ ആ വീഡിയോക്ക് താഴെ ഏറെ മോശം കമ്മെന്റുകളും വന്നിരുന്നു. വസ്ത്രധാരണത്തെ ആക്ഷേപിച്ചും ബോഡി ഷെയ്മിംഗ് നടത്തിയുമുള്ള കമ്മെന്റുകളായിരുന്നു അതിൽ ഭൂരിഭാഗവും. ഇപ്പോളിതാ സായാനോര അത്തരം കമന്റ്‌ ഇടുന്നവർക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്..

ഒരു ചിത്രം പങ്കു വച്ചാണ് താരം മറുപടി നൽകിയത്. ഡാൻസ് വീഡിയോയിലെ അതേ വസ്ത്രത്തിലാണ് സായനോര ഫോട്ടോയിലുമെത്തുന്നത്.എന്റെ ശരീരം എന്റെ വഴി എന്നുള്ള ഹാഷ്ടാഗും ക്യാപ്‌ഷനിൽ കുറിച്ചുട്ടുണ്ട്. ഈ ചിത്രത്തിന് താഴെയും ഒരുപാട് കമെന്റുകൾ വരുന്നുണ്ട്. അതിലൊരു കമന്റ്‌ “ബിക്കിനിയിൽ വരുമോ i am waiting baby ” എന്നായിരുന്നു. അതിനു മറുപടി നൽകി സായാനോരയും എത്തി.”സാധ്യത ഇല്ലാതില്ല” എന്നായിരുന്നു താരത്തിന്റ മറുപടി