വീട്ടുകാരോട് ഈ ചതി കാണിക്കണ്ടായിരുന്നു, ആരാധകന്റെ വാക്കുകൾക്ക്‌ ചുട്ട മറുപടി നൽകി സ്വാതി നിത്യാനന്ദ്ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സ്വാതി നിത്യാനന്ദ്. ഹരിത എന്ന കഥാപാത്രമായി ആണ് സ്വാതി സീരിയലിൽ എത്തിയത്. അടുത്തിടെ സ്വാതിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഭ്രമരം സീരിയലിന്റെ ക്യാമറാമാൻ പ്രതീഷ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പാലക്കാട്കാരനാണ് പ്രതീഷ്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് സ്വാതി. സ്വാതിയുടെ വീട്ടുകാർ അറിയാതെ നെയ്യാറ്റിൻകര ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്.

സ്വാതിയുടെ വിവാഹം സംബന്ധിച്ചു വീട്ടുകാർക്ക് ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു വീട്ടുകാർ. എന്നാൽ പിന്നിട് വീട്ടുകാരുടെ പിണക്കം മാറിയെന്നും വീട്ടുകാരെ പ്രതീഷുമൊത്തു താൻ ചെന്നു കണ്ടിരുന്നു എന്നും അവരുടെ പിണക്കം മാറിയെന്നും സ്വാതി പിന്നിട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്വാതി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ക്യസ്ട്യൻ ആൻഡ് ആൻസർ സെക്ഷനിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി എത്തിയിരുന്നു.

ചിലർ താരത്തിനെ വേദനിപ്പിക്കുന്ന തരത്തിലെ ചോദ്യങ്ങളുമായി ആണ് എത്തിയത്. വീട്ടുകാരോട് ഈ ചതി കാണിക്കണമായിരുന്നോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘അതിനു നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ? ഇല്ലല്ലോ, ഞങ്ങള്‍ അങ്ങ് സഹിച്ചോളാം എന്നാണ് സ്വാതി നൽകിയ ഉത്തരം. അച്ഛനേം അമ്മയേയും മിസ് ചെയ്യുന്നുണ്ടോ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. അതിനു സ്വാതി നൽകിയ ഉത്തരം ഇങ്ങനെ. “എന്തിനു മിസ് ചെയ്യണം ഞാന്‍ എന്റെ വീട്ടില്‍ ആണ് ഉള്ളത്.

Comments are closed.