ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, സ്വാസിക



സോഷ്യൽ മീഡിയയിലെ സുരക്ഷീതത്വം പ്രാവർത്തികം അല്ലാത്ത ഒരു സംഗതി തന്നെയാണ്. പല തരക്കാരായ, പല ഇടങ്ങളിലുള്ള, പല മാനസിക തലങ്ങളുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന സോഷ്യൽ മീഡിയയിൽ ആർക്കും ആർക്കിടയിലേക്കും ഇരച്ചു എത്താം എന്നുള്ള അവസ്ഥയാണ്. മുഖം മറച്ചും മറയ്ക്കാതെയും സ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവർ വളരെയധികമാണ് സോഷ്യൽ മീഡിയയിൽ. സഹജീവിയാണ് എന്നൊരു ധാരണ പോലുമില്ലാതെ വൃത്തികേടുകൾ പറയുന്നവരുടെ എണ്ണവും കൂടുതലാണ്.

സൈബർ അബ്യുസുകൾക്ക് ഏറെയും വിധേയരാകുന്നത് സ്ത്രീകളാണ്. മെസ്സേജുകളായും കമന്റുകളായും കാമം കരഞ്ഞു തീർക്കുന്നവരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ തന്നെയാണ് സോഷ്യൽ മീഡിയയിലുള്ള ഏതൊരു പെണ്ണിനും. അതെ പെൺകുട്ടി ഒരു സെലിബ്രിറ്റി കൂടിയായാൽ ഇത്തരക്കാരുടെ എണ്ണം പതിന്മടങ്ങാകും. ഇൻബോക്സിൽ എത്തി അശ്ലീലം വാരി വിളമ്പുന്നവരെ തുറന്നു കാട്ടി പല താരങ്ങളും എത്തിയിരുന്നു. എത്ര പറഞ്ഞിട്ടും കാര്യമില്ല എന്ന രീതിയിൽ ഒരാൾ പോയാൽ മറ്റൊരാൾ എന്ന നിലയിൽ ഇത്തരക്കാർ വന്നു പോയ്കൊണ്ടിരിക്കും.

അടുത്തിടെ ഇത്തരത്തിൽ മെസ്സേജ് അയക്കുന്ന ഒരാളെ തുറന്നു കാട്ടി നടി സ്വാസികയുടെ പേജിൽ ഒരു പോസ്റ്റ്‌ വന്നിരുന്നു. ഇൻബോക്സിൽ സ്ഥിരമായി വൃത്തികേട് അയക്കുന്ന ഇവനെ പോലെയുള്ളവരെ സൂക്ഷിക്കുക എന്ന് പറഞ്ഞു സ്വാസികയുടെ പേജിൽ മോശം മെസ്സേജ് അയച്ചതിന്റെ ചാറ്റ് സ്ക്രീൻ ഷോട്ടും പ്രൊഫൈൽ ലിങ്കും പോസ്ടിനോപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റ്‌ ഇങ്ങനെ. കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക. എന്നായിരുന്നു പോസ്റ്റ്.

Comments are closed.