മോളെ എന്താ കറവ പശു ആയി വച്ചിരിക്കുകയാണോ !കല്യാണം കഴിയാത്തതിന് ബന്ധുക്കൾ കുറ്റം പറയാറുണ്ട്! സൂര്യ ജെ മേനോൻ

0
24

ബിഗ് ബോസ് ഷോ കഴിഞ്ഞ രണ്ട് തവണയും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തവണ ഷോ പൂർത്തിയാക്കാൻ സാധിച്ചിലെങ്കിൽ പോലും അതിനുണ്ടായിരുന്ന ജനപ്രീതി വളരെ വലുതായിരുന്നു. ഒടുവിൽ മൂന്നാം സീസണും എത്തിയിരിക്കുകയാണ്.മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകൻ. കഴിഞ്ഞ തവണയും അതിനു മുന്നേയും പോലെ അതി പ്രശസ്തർ ഒന്നും ഷോയിൽ ഇല്ലെങ്കിൽ ഉള്ളവർ പലരും അവരുടെ കർമ്മമണ്ഡലത്തിൽ പ്രതിഭ തെളിയിച്ചവരാണ്

വി ജെ യും നടിയുമായ സൂര്യ ജെ മേനോനും മത്സരാർഥികളിൽ ഒരാളാണ്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ.റേഡിയോ ജോക്കി, നർത്തകി എന്ന നിലയിലും സൂര്യ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ്‌ബോസിലെ മത്സരാർധികൾ തങ്ങളുടെ ജീവിതത്തെയും കുടുംബത്തെയും പറ്റി പറയുന്ന ഒരു സെഗ്മെന്റിൽ സൂര്യ തന്നെ പറ്റിയും കുടുംബത്തെ പറ്റിയും മനസ് തുറന്നിരുന്നു

തന്റെ മുത്തച്ഛൻ ഒരു നാഷണൽ അവാർഡ് ജേതാവായിരുന്നു എന്നും എന്നാൽ നല്ല കുടുംബമായിരുന്നു തന്റേത് എങ്കിലും അച്ഛന് ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്നു സൂര്യ പറയുന്നു. തന്റെ ജീവിതം ഒരു പോരാട്ടം ആയിരുന്നു എന്നും ബന്ധുക്കൾ ഒരുപാട് സഹായിച്ചു എങ്കിലും അതിനൊരു പരിധി ഉണ്ടാകുമെന്നും സൂര്യ കൂട്ടിച്ചേർത്തു. “എന്റെ മോൾ എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസത്തിലാണ്” അച്ഛനും അമ്മയും ജീവിക്കുന്നത്. തന്റെ ഡ്രസ്സ്‌ പോലും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ലഭിച്ചതെന്നും സൂര്യ പറയുന്നു. ബന്ധുക്കളുടെ ഭാഗത്തു നിന്നും ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ട്, തന്റെ ജനനത്തിനു ശേഷമാണു അച്ഛന്റ ജോലി വരെ പോയതെന്ന് പലരും കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. കല്യാണം കഴിക്കാത്തതിനും കുറ്റങ്ങൾ കേട്ടിട്ടുണ്ട്. മോളെ എന്താ കറവ പശുവായി വച്ചേക്കുകയാണോ എന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ടെന്നു സൂര്യ പറയുന്നു