“മനുഷ്യപ്പറ്റുള്ള സ്ത്രീ…” ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ഭക്ഷണത്തിനുള്ള പണം നല്‍കി മഞ്ജു വാര്യര്‍….

0
483

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയ്ക്ക് സാമ്പത്തിക നൽകി മഞ്ജു വാരിയർ. ട്രാൻസ് ജൻഡർ സൂര്യ ഇഷാൻ നടത്തുന്ന യുട്യൂബ് വ്‌ളോഗിലൂടെ രെഞ്ചുറെജിമാർ ആണ് ഈ കാര്യം പറഞ്ഞത്. അവരുടെ വാക്കുകൾ ഇങ്ങനെ.

എല്ലാദിവസം ഞാന്‍ മഞ്ജു ചേച്ചിക്ക് മെസേജ് അയയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കുട്ടികളെ (ട്രാന്‍സ്‌ജെന്‍ഡേര്‍സ്) കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നായിരുന്നു ചേച്ചി ചോദിച്ചത്. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചിയോട് കാര്യങ്ങള്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ മേടിക്കാന്‍ എത്ര രൂപയാകുമെന്ന് ചേച്ചി ചോദിച്ചു. ഒരു കിറ്റിന് ഏകദേശം 700 രൂപ മുതലാണ് തുടങ്ങുന്നത്. അങ്ങനെയെങ്കില്‍ 50 പേര്‍ക്കുള്ള ഭക്ഷണത്തിന്റെ പൈസ ചേച്ചി തരാമെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പര്‍ എന്നോട് മേടിച്ചു. പത്ത് മിനിറ്റുള്ളില്‍ തന്നെ 35000 രൂപ ചേച്ചി ഞങ്ങള്‍ക്ക് അയച്ചു. ഇന്ന് രാവിലെ ഞങ്ങള്‍ ബാങ്കില്‍ പോയി പൈസ എടുത്തു. അതിനു ശേഷം പല സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പോയി സാധനങ്ങള്‍ മേടിച്ചു.

മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാന്‍ പറയുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യപ്പറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാന്‍ പറ്റുന്ന സ്ത്രീ. എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട്.