മോഹൻലാൽ മാത്രമല്ല, മരക്കാരിലെ മറ്റൊരാളുടെ സാനിധ്യവും ഏറെ സന്തോഷം നൽകുന്നു, സുരേഷ് കൃഷ്ണചെറിയ വേഷങ്ങളിലൂടെ വളർന്നു ഇന്ന് മലയാള സിനിമയിലെ മികച്ച സ്വഭാവ നടന്മാരിൽ ഒരാളായി മാറിയാളാണ് സുരേഷ് കൃഷ്ണ. 1990-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത തമിഴ് സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് സുരേഷ് കൃഷ്ണയുടെ അഭിനയജീവിതത്തിന്റെ തുടക്കം 1993ൽ പുറത്തിറങ്ങിയ ചമയം അഭിനയിച്ച ആദ്യ ചിത്രം. വഴിത്തിരിവായ വേഷം 2002 ൽ പുറത്തിറങ്ങിയ കരുമാടിക്കുട്ടൻ ആണ് വഴിത്തിരിവായത്. വില്ലൻ കഥാപാത്രങ്ങളിലാണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്.

നിലവിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാണ് ഇപ്പോൾ സുരേഷ് കൃഷ്ണ. അതിലൊന്ന് കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ അടുത്തിടെ കേരളകൗമദിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ചിരുന്നു. മോഹൻലാൽ മാത്രമല്ല ചിത്രത്തിലെ മറ്റൊരാളുടെ സാനിധ്യവും തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്നു സുരേഷ് കൃഷ്ണ പറയുന്നു. അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ.

ഓരോ ചിത്രങ്ങളും ഓരോ തരത്തിലുള്ള ബ്രേക്ക് സമ്മാനിച്ചിട്ടുണ്ട്. മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. വീണ്ടും മോഹൻലാൽ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ സിനിമയുടെ മറ്റൊര സന്തോഷം പ്രണവ് മോഹൻലാൽ ആണ്. അദ്ദേഹത്തിനോടൊപ്പമാണ് എന്റെ അധികം സീനുകളും. ആദ്യമായിട്ടാണ് പ്രിയൻ സാറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. അന്യാഭാഷ താരങ്ങളോടൊപ്പം അഭിനയിക്കാൻ അവസം ലഭിച്ചത് മറ്റൊരു വലിയ കാര്യാമായിട്ടാണ് കരുതുന്നത്.

Comments are closed.