അധികമാരും അറിയാത്ത അരങ്ങേറ്റം !!വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറി സുരേഷ് ഗോപിയുടെ മകൻമലയാള സിനിമയെ സംബന്ധിച്ചു താര പുത്രൻമാരുടെ അരങ്ങേറ്റം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, എന്നാൽ ഓരോ താര പുത്രനും സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് ഏറെ പബ്ലിസിറ്റിയോട് കൂടെയാണ്. ചുരുക്കം ചിലർ മാത്രമേ അങ്ങനെ അല്ലാതെയുള്ളു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഒരു താര പുത്രന്റെ അരങ്ങേറ്റം നടന്നു. എന്നാൽ അധികമാരും അറിഞ്ഞില്ല എന്ന് മാത്രം. സംവിധായകൻ അനൂപ് സത്യൻ വളരെ വൈകിയാണ് ഈ വിവരം പുറത്ത് വിട്ടത്.

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിന്റേതായിരുന്നു ആ അരങ്ങേറ്റം. സുരേഷ് ഗോപി ചിത്രത്തിൽ ഒരു സീനിൽ ആക്ഷൻ ചെയ്യുമ്പോൾ കെട്ടിടത്തിന് മുകളിലിരുന്ന് അത് കാണുന്ന ഒരു പയ്യനെ ആരെങ്കിലും ശ്രദ്ധിച്ചിരുന്നൊ..?. മാധവ് സുരേഷ് ആയിരുന്നു അത്. അണിയറക്കാർ പുറത്ത് വിട്ട മേക്കിങ് വിഡിയോയിലും മാധവിനെ കാണാം. അച്ഛന്റെ കാല് തൊട്ട് വന്ദിച്ചാണ് മാധവ് അഭിനയത്തിന് തയാറെടുക്കുന്നത്.

സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമകളിൽ സജീവമാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗോകുൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായിരുന്നു. ഗോകുൽ സുരേഷ് ഇതുവരെ അച്ഛനൊപ്പം അഭിനയിച്ചിട്ടില്ല, എന്നാൽ മാധവ് സുരേഷിന് തന്റെ അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിലൂടെ തുടങ്ങുവാൻ സാധിച്ചു.

Comments are closed.