സുരേഷ് ഗോപി നിരന്തരമായി ഞങ്ങളുടെ സുരക്ഷക്ക്‌ വേണ്ടി പരിശ്രമിക്കുന്നുണ്ട് !! ബ്ലെസ്സികോവിഡ് രോഗഭീതി കാരണം ലോകരാഷ്ട്രങ്ങൾ പലതും പൂർണമായ ഷട്ട് ഡൌൺ എന്ന വഴിയാണ് ജാഗ്രതയുടെ ഭാഗമായ് അവലംബിച്ചത്. നടൻ പ്രിത്വിരാജും സംവിധായകൻ ബ്ലെസ്സിയും അടങ്ങുന്ന സംഘം ഇപ്പോൾ ഷട്ട് ഡൌൺ പ്രഖ്യാപിച്ച ജോർദാൻ എന്ന രാജ്യത്തിൽ കുടുങ്ങിയിരിക്കുകയാണ്. അൻപത്തി എട്ടു പേർ അടങ്ങുന്ന സംഘം ആണ് ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ജോർദാനിൽ എത്തിയത്. ഈ മാസം പകുതി വരെയുള്ള വിസ കാലാവധി ആണ് ഇവർക്ക് ഉള്ളത്.

ഷൂട്ടിംഗ് നടത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് അനുമതി നൽകിയിട്ടില്ല. കുറച്ച് നാളത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് ഇവരുടെ കൈയിലുള്ളത്. ഇന്ത്യയിലും ജോർദാനിലും കർഫ്യു ഉള്ളത് കൊണ്ട് തന്നെ എന്നു തിരിച്ചു നാട്ടിൽ എത്താൻ കഴിയും എന്ന കാര്യത്തിലും ഉറപ്പില്ല. ഇവരുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ഇടപെട്ടിട്ടുണ്ട്. വിസ കാലാവധി നീട്ടും എന്നാണ് അറിയുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപി വിളിക്കാറുണ്ടെന്നും അദ്ദേഹം നിരന്തരം തങ്ങളുടെ സുരക്ഷക്ക് വേണ്ടി പരിശ്രമിക്കുകയാണെന്നും സംവിധായകൻ ബ്ലെസ്സി പറയുന്നു.

കേരള മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്ര മന്ത്രി മുരളീധരനും ഫോണിൽ ബന്ധപെട്ടു എന്നും സുരേഷ് ഗോപിയുമായി ചേർന്നു ഇവർ ജോർദാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിൽ ഏർപെടുകയാണെന്നും ബ്ലെസ്സി പറയുകയുണ്ടായി.

Comments are closed.