ഇനി ഡ്രൈവിങ് സീറ്റിലും സൂരജ്, ഡ്രൈവിങ് ലൈസെൻസ് സ്വന്തമാക്കി സൂരജ്ഉയരമില്ലായ്മയുടെ പ്രശ്ങ്ങൾ ചിരിയുടെ മറുമരുന്ന് കൊണ്ട് നേരിട്ട ഒരാളാണ് സൂരജ് തേലക്കാട്. ഇരുപത്തിമൂന്നു വയസിനിടെ തന്റെ പരിമിതികളെ മറികടന്നു സൂരജ് കലാരംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കലോത്സവങ്ങളിൽ നിന്നുമാണ് സൂരജ് മിമിക്രി രംഗത്തേക്ക് വളർന്നത്. മിനിസ്‌ക്രീനിൽ എത്തിയതോടെ താരത്തിനെ ആരാധകർ ഏറ്റെടുത്തു. ആദ്യമെല്ലാം ചെറിയ സ്കിറ്റുകളുടെ ഭാഗമായി തുടങ്ങിയ സൂരജ് കോമഡി ഷോകളിലൂടെയും അവതരണത്തിലൂടെയും പ്രേക്ഷകരുടെ മനസ് കവർന്നു.

സിനിമകളിലും സൂരജ് വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഹിറ്റായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ റോബോട്ടിന്റെ വേഷത്തിൽ എത്തിയത് സൂരജ് ആയിരുന്നു. ചാർളി, ഉദാഹരണം സുജാത, വിമാനം, ക്യാപ്പുചീനോ, ഒരു ആടാറു ലവ്, അമ്പിളി, എന്നോട് പറ ഐ ലവ് യു ന്ന് എന്നി സിനിമകളിലാണ് സൂരജ് അഭിനയിച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജിന്റെ പൊക്കം 110 സെന്റിമീറ്റർ ആണ്.

തന്റെ സ്വപ്‌നങ്ങൾ ഓരോന്നോരോന്നായി നേടിയെടുകയാണ് സൂരജ് ഇപ്പോൾ. അടുത്തിടെ താരം പുതിയൊരു വീട് വച്ചിരുന്നു. ഇപ്പോളിതാ സൂരജിന്റെ മറ്റൊരു സ്വപ്‌നം കൂടെ പൂവണിഞ്ഞിരിക്കുകയാണ്. ഡ്രൈവിങ് ലൈസെൻസ് കരസ്ഥമാക്കിയിരിക്കുകയാണ് താരം. സൂരജ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒടുവിൽ എന്‍റെ ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായി. എനിക്കെന്‍റെ ഡ്രൈവിങ് ലൈസൻസ് കിട്ടി. പെരിന്തൽമണ്ണ ആർ‍ടിഒ ആയ ബിനോയ് സാറിന് നന്ദി. പെരിന്തൽമണ്ണയിലെ സഞ്ചാരി ഡ്രൈവിങ് സ്കൂളിനും നന്ദി ഇങ്ങനെയാണ് സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Comments are closed.