സാരം ഇല്ല അഡ്ജസ്റ്റ് ചെയ്യാം !! പ്രിത്വിയോട് സുപ്രിയജോർദാനിൽ നിന്നു പ്രിത്വിരാജും സംഘവും ഇന്ന് നാട്ടിലേക്ക് എത്തിയിരുന്നു. രാവിലെയാണ് അന്പത്തിയെട്ടു പേരടങ്ങുന്ന സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ജോർദാനിൽ നിന്നു ഡൽഹിയിൽ എത്തിയ ഇവർ എയർ ഇൻഡ്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്. മാർച്ച്‌ അവസാന വാരമാണ് ഷൂട്ടിനായി സംഘം ജോർദാനിൽ എത്തിയത്. വാദി റം എന്ന സ്ഥലതായിരുന്നു ഷൂട്ട്‌. ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ട്‌ ചെയ്യാൻ കഴിയാതെ ഏറെനാൾ അവിടെ അവർ കുടുങ്ങിപോയിരുന്നു.

സംഘാങ്ങങ്ങൾ എല്ലാവരെയും സർക്കാർ നിർദേശപ്രകാരം ക്വാറൺടൈനിൽ പ്രവേശിപ്പിച്ചു. പ്രിത്വിരാജ് ഫോർട്ട്‌ കൊച്ചിയിലെ ക്വാറൺടൈൻ ഫെസിലിറ്റിയിൽ ആണ് ഉള്ളത് ഇപ്പോൾ. ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണു പ്രിത്വി നാട്ടിലേക്ക് തിരികെ വരുന്നത്. ഷൂട്ടിന് മുൻപ് തന്നെ ആട് ജീവിതതിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി പ്രിത്വി ഇന്ത്യ വിട്ടിരുന്നു. പതിനാലു ദിനത്തെ ക്വാറൺറ്റൈന് ശേഷമേ പ്രിത്വിക്കും സംഘത്തിനും വീടുകളിലേക്ക് മടങ്ങാൻ കഴിയു.

പ്രിത്വിയുടെ വരവും കാത്ത് വീട്ടിൽ അല്ലിയും സുപ്രിയയുമുണ്ട്. പ്രിത്വിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ സുപ്രിയയും പ്രിത്വിയും പങ്കു വച്ച കമെന്റുകൾ ഇപ്പോൾ ശ്രദ്ധേയമാണ്. നാട്ടിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷത്തിൽ പ്രിത്വി ഇട്ട ഫോട്ടോക്ക് താഴെ സുപ്രിയ കമന്റ്‌ ചെയ്തത് “പുതിയ മുഖം ” എന്നാണ്. പിന്നാലെ പ്രിത്വിയുടെ കമന്റ്‌ എത്തി. ” പഴയ മുഖം വിത്ത്‌ താടി മൈനസ് 30 കിലോ ” എന്നാണ് പ്രിത്വി കമന്റ്‌ ചെയ്തത്. “സാരമില്ല അഡ്ജസ്റ്റ് ചെയ്യാം ” എന്നായിരുന്നു സുപ്രിയയുടെ മറുപടി. നിരവധി റിപ്ലൈകൾ ഇരുവരുടെയും കമന്റുകൾക് വരുന്നുണ്ട്.

Comments are closed.