സണ്ണി വെയ്ൻ ഗ്രേസ് ആന്റണി ചിത്രം, ടൈറ്റിൽ വിജയലക്ഷ്മി ദിനത്തിൽ

0
294

സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, അനന്യ, ഗ്രേസ് ആന്റണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിന് പുറത്തിറങ്ങുന്നു. മജു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വെള്ളത്തിന്റെ നിർമ്മാതാക്കളായ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മനമ്പ്രക്കാട്ടും നടൻ സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ്.

അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലാണ് സണ്ണി വെയ്ൻ അവസാനമായി അഭിനയിച്ചത്.ചിത്രം ഒരു ഹിറ്റ് ആയിരുന്നു.അടിത്തട്ട് എന്ന സിനിമയാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. പടവെട്ട് എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമ്മാതാവും സണ്ണി വെയ്‌നാണ്.