സാരിയുടുത്തു കേരള സദ്യ കഴിച്ചു സണ്ണി ലിയോൺ !! ചിത്രങ്ങൾ വൈറൽ

0
25

ഒരു പോൺ താരമെന്ന നിലയിലാണ് കരിയർ തുടങ്ങിയത് എങ്കിലും സണ്ണി ലിയോൺ ഇന്ന് തന്റെ വേരുകളുള്ള ഇന്ത്യയിലെ വളരെ അറിയപ്പെടുന്ന ഒരു താരമാണ്. മലയാളത്തിലടക്കം നിരവധി ഇന്ത്യൻ ഭാഷകളിലാണ് സണ്ണി ഇതിനോടൊകം അഭിനയിച്ചത്. ഭർത്താവ് ഡാനിയൽ വെബ്ബർക്കും മക്കൾക്കുമൊത്തു കൂടുതൽ സമയം സണ്ണി ഇന്ത്യയിലാണ് ചിലവഴിക്കുന്നത് ഇപ്പോൾ. ഒരുപാട് ആരാധകരുമുണ്ട് താരത്തിനിവിടെ

അടുത്തിടെ താരം കേരളത്തിൽ എത്തിയിരുന്നു. കേരളത്തിൽ എത്തിയപ്പോഴുള്ള സണ്ണിയുടെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൂവാറിലെ റിസോർട്ടിൽ സണ്ണിയും കുടുംബവും സമയം ചിലവഴിക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണവ. കുടുംബത്തോടൊപ്പം താരം കേരള സാരിയുടുത്തു സദ്യ ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്

സാരിയും പിങ്ക് സിൽക്ക് ബ്ലൗസുമാണ് സണ്ണി ധരിച്ചിരിക്കുന്നത്. ഭർത്താവ് ഡാനിയൽ വെബ്ബർ മുണ്ടും കുർത്തയുമാണ് ധരിച്ചിരിക്കുന്നത്. ആൺമക്കൾ രണ്ട് പേരും മുണ്ടും ഷർട്ടും മകൾ നിഷ പാട്ടുപാവാടയുമാണ് ധരിച്ചിരിക്കുന്നത്. എംടിവിയുടെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് സണ്ണി കേരളത്തിൽ എത്തിയത്. ഒരു മാസത്തോളം നീണ്ട ഷൂട്ട്‌ ആണെന്നാണ് അറിയുന്നത്