ഇത് സണ്ണി വെയ്ൻ കാത്തിരുന്ന കഥാപാത്രം!! പ്രശംസ നേടി താരത്തിന്റെ പ്രകടനം

0
500

സണ്ണി വെയ്ൻ നായകനായി എത്തിയ അനുഗ്രഹീതൻ ആന്റണി തീയേറ്ററുകളിൽ ഏപ്രിൽ ഒന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. മികച്ച അഭിപ്രായം നേടുന്ന ചിത്രം ഒരു വലിയ വിജയത്തിലേക്കാണ് മുന്നേറുന്നത്. നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയാകുന്നത് 96 ഫെയിം ഗൗരി കിഷനാണ്.

വൈകാരികമായ നിമിഷങ്ങളാൽ സമ്പന്നമാണ് ചിത്രം. സണ്ണി വെയ്‌നിന്റെയും സിദ്ദിഖ്‌യിന്റെയും ഇമോഷണൽ രംഗങ്ങൾക്ക് തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം നല്ല രീതിയിൽ പെർഫോം ചെയ്യാനുള്ള സണ്ണിക്ക് ലഭിച്ചു എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റ കരിയർ ബെസ്റ്റ് എന്ന നിലക്കാണ് ചിത്രം ഇപ്പോൾ മുന്നേറുന്നത്.

ആറാം ദിവസവും മികച്ച ക്രവ്ഡ് ചിത്രത്തിന് ലഭിക്കുന്നുണ്ട്.റൊമാൻസും ഫാന്റസിയും കോമഡിയും ഒക്കെ ചേർന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ചിത്രം. മൗത്ത് പബ്ലിസിറ്റിയിലൂടെ ഓരോ ദിവസവും കൂടുതൽ പേർ ചിത്രം കാണാൻ എത്തുകയാണ്.ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്,ബൈജു,സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠൻ ആചാരി,മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.