നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?നിവിനോട് സണ്ണി വെയ്ൻ

0
785

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറ്റവും മുൻപന്തിയിലുള്ള ഒരാളാണ് നിവിൻ പോളി. ചെറിയ കാലത്തിനുള്ളിൽ തന്നെ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ നിവിന് കഴിഞ്ഞു. രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നിവിൻ പോളി സ്വന്തമാക്കിയിരുന്നു. തമിഴിലും നിവിൻ അഭിനയിച്ചിരുന്നു. പ്രേമം എന്ന നിവിൻ ചിത്രം തെന്നിന്ത്യയെമ്പാടും ഹിറ്റ് ആയ ഒന്നാണ്.

നിവിനും യുവതാരം സണ്ണി വെയിനും കൂടെയുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഷൂട്ടിംഗിനിടെയില്‍ തന്നെ ചിരിപ്പിക്കുന്ന നിവിന്‍ പോളിയുടെ സ്വഭാവത്തെപ്പറ്റിയുള്ള രസകരമായ ഓര്‍മ്മകള്‍ ജേ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ സണ്ണി ഓർത്തെടുക്കുന്ന വീഡിയോ ആണത്.

വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്നോട് എനിക്ക് ചോദിക്കാനുള്ള ചോദ്യം, നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ എന്നായിരുന്നു സണ്ണി വെയ്‌നിന്റെ ചോദ്യം.അതിനു നിവിന്റെ മറുപടി ഇങ്ങനെയായിരുന്നു. “സണ്ണി എന്റെ ഒരു നല്ല കൂട്ടുകാരനായതുകൊണ്ടും വളരെ അടുത്തിടപെഴകുന്നത് കൊണ്ടും അവന്‍ അത്രയും സീരിയസായ കാര്യങ്ങള്‍ മുമ്പില്‍ നിന്ന് പറയുക എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ ഞാന്‍ പറയും നീ ഒന്ന് പോടാ, നീ ഇങ്ങനെയൊക്കെ പറയുമ്പോള്‍ എന്തോ പോലെ തോന്നും എന്നൊക്കെ ഞാന്‍ പറയും. അപ്പോള്‍ സണ്ണി പറയും, മിണ്ടാതിരിക്ക് ഞാന്‍ ആ മൂഡില്‍ ഇരിക്കട്ടെ എന്നൊക്കെ. നീ എന്തായാലും ഡയലോഗ് തെറ്റിക്കും റോഷന്‍ ചേട്ടന്‍ നിന്നെ വന്ന് ചീത്ത പറയും എന്നൊക്കെ ഞാന്‍ പറയും. പറഞ്ഞ് പറഞ്ഞ് അവന്‍ ഡയലോഗ് തെറ്റിക്കുകയും ചെയ്യും”