ഒ ടി ടി റീലീസ് ചെയുന്ന ആദ്യ മലയാള ചിത്രം സൂഫിയും സുജാതയും ട്രൈലർ

0
298

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒ ടി ടി റീലീസ് സൂഫിയും സുജാതയുടെ ട്രൈലെർ പുറത്ത്. ജൂലൈ മൂന്നിന് ചിത്രം റീലീസ് ചെയ്യുമെന്ന് അറിയുന്നു. ജയസൂര്യയും അതിഥി റാവു ഹൈദരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആമസോൺ പ്രൈമിലൂടെയാണ് സൂഫിയും സുജാതയും റീലീസാകുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ നാറാണിപുഴ ഷാനവാസ്‌ ആണ്. സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും.

14വർഷത്തെ ഇടവേളക്ക് ശേഷമാണ് അദിഥി റാവു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സൂഫിയും സുജാതയുടെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത് ആണ്. ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.