തനിക്കിഷ്ട്ടപെട്ട മൂന്നു മമ്മൂട്ടി ചിത്രങ്ങൾ വെളിപ്പെടുത്തി സൂരരയ് പോട്രൂ സംവിധായിക സുധ കൊങ്ങര..

0
945

സൂര്യ നായകനായ സൂരറൈ പോട്രൂ എന്ന സിനിമ ഓൺലൈനിൽ അടുത്തിടെ റീലീസ് ആയിരുന്നു. മികച്ച നിരൂപക പ്രശംസ ആണ് ചിത്രം നേടുന്നത്. യഥാർഥ സംഭവങ്ങളെ ആധാരമാക്കി സൃഷ്ടിക്കപ്പെട്ട ചിത്രം അതിന്റെ ഉള്ളടക്കം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടുകയാണ് ചിത്രം. സുധ കൊങ്കര ആണ് ചിത്രം സംവിധാനം ചെയ്തത്.

Sudha Kongara Prasad at Irudhi Suttru Thanks Giving Meet

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ക്യാപ്റ്റൻ നെടുമാരൻ രാജാങ്കം എന്നു ആണ് വിലയിരുത്തപ്പെടുന്നത്. ദ്രോഹി എന്ന സിനിമയിലൂടെ ആണ് സുധ കൊങ്കര ആദ്യമായി സംവിധായക ആകുന്നത്. ഇരുധി സുട്രു എന്ന മാധവൻ ചിത്രമാണ് ഒരു സംവിധായിക എന്ന നിലയിൽ സുധ കൊങ്കരയെ ശ്രദ്ധേയയാക്കിയത്. മണിരത്നത്തെ പോലെയുള്ള സംവിധായകരുടെ അസ്സോസിയേറ്റ് ആയിരുന്നു.

മലയാള സിനിമകൾ താൻ ഒരുപാട് കാണാറുണ്ട് എന്നാണ് സുധ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചെറുപ്പത്തിൽ അച്ഛന്റെ ജോലിയുടെ ഭാഗമായി കേരളത്തിൽ താമസിച്ചപ്പോഴാണ് മലയാള സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരുന്നത് എന്ന് സുധ പറയുന്നു. മോഹൻ ലാലിന്റെയും മമ്മൂട്ടിയുടേയും സിനിമകൾ ആണ് ആദ്യ ദിവസം വിടാതെ കണ്ടു കൊണ്ടിരുന്നത്. കാണാമറയത്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എന്റെ മാമ്മട്ടികുട്ടിയമ്മക്ക് തുടങ്ങിയ മമ്മൂട്ടി സിനിമകൾ ഇപ്പോഴും സുധ ഓർത്തെടുക്കുന്നു.