സി ബി ഐ 5!! കഥ എന്താണെന്ന് അഭിനേതാക്കൾക്ക് പോലും അറിയില്ല!! സുദേവ് നായർ!!

0
1199

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം ഭാഗങ്ങൾ പുറത്തിറങ്ങിയ ഒരു ചലച്ചിത്ര ശ്രേണിയാകും സി ബി ഐ സീരീസ് ചിത്രങ്ങൾ. സി ബി ഐ 5 ന് കഴിഞ്ഞ മാസം എറണാകുളത്തു ഇ തുടക്കം കുറിച്ചിരുന്നു. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരുകയാണ് . കെ മധു എസ് എൻ സ്വാമി ടീം തന്നെയാണ് ഇക്കുറിയും ചിത്രത്തിന് പിന്നിലുള്ളത്

എല്ലാം തവണയും വളരെ രഹസ്യമായി ആണ് സി ബി ഐ സീരീസ് ചിത്രങ്ങളുടെ ചിത്രികരണം പുരോഗമിക്കാറുള്ളത്. പുറത്ത് നിന്നൊരാൾക്ക് പോലും സെറ്റിൽ പ്രവേശിക്കാൻ കഴിയുക ഇല്ല എന്നത് മാത്രമല്ല, നടി നടന്മാരോട് പോലും കഥയുടെ വിശദാമ്ശങ്ങൾ അണിയറക്കാർ വെളിപ്പെടുത്താറില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ് ഷൂട്ടിംഗ് മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നവർക്ക് പോലും കഥ എന്താണെന്നു അറിയില്ലെന്ന് പറയുകയാണ് നടൻ സുദേവ് നായർ. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുദേവ് സി ബി ഐ 5 ൽ എത്തുക

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സുദേവ് പറഞ്ഞതിങ്ങനെ “‘വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാൽ കഥ എന്താണ് എന്നതിനെക്കുറിച്ച് അഭിനേതാക്കൾക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങൾ അത് ചെയ്യും. ചില സമയങ്ങളിൽ, ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളിൽ, തെറ്റിന്റെ പക്ഷത്താണെന്നും തോന്നും!’